പയ്യോളിയിൽ ഉമ്മൻചാണ്ടി കൾച്ചറൽ സെന്റർ രൂപീകരിച്ചു. പയ്യോളി രാജീവ് ഗാന്ധി മിനി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന യോഗത്തിൽ സബീഷ് കുന്നങ്ങോത്ത് അധ്യക്ഷത വഹിച്ചു. കാര്യാട്ട് ഗോപാലൻ, റിനീഷ് പൂഴിയിൽ, ഷനിൽ മലാറമ്പത്ത്, ശരണ്യ ഇരിങ്ങൽ എന്നിവർ പ്രസംഗിച്ചു. വി വി എം ബിജിഷ സ്വാഗതവും, സനൂപ് കോമത്ത് നന്ദിയും പറഞ്ഞു.
കമ്മിറ്റി ഭാരവാഹികളായി ചെയർമാൻ സബീഷ് കുന്നങ്ങോത്ത്, കൺവീനർ സനൂപ് കോമത്ത്, വൈസ് ചെയർമാൻമാർ സി ബബിത, കെ കെ മനോജൻ മൂന്നുപൂക്കൾ, ജോയിന്റ് കൺവീനർമാർ പി.എൻ രസ്ന, ജിതിൻ മഠത്തിൽ, ട്രഷറർ വി വി എം ബിജിഷ എന്നിവരെ തെരെഞ്ഞെടുത്തു.