അഴിയൂർ പഞ്ചായത്തിനെ പൊതുജനമധ്യത്തിൽ അപകീർത്തിപെടുത്താൻ എൽ.ഡി.എഫും എസ്.ഡി.പി.ഐ ഗൂഡാലോചന : ജനകീയ മുന്നണി

വടകര: അഴിയൂർ പഞ്ചായത്തിനെ പൊതുജന മധ്യത്തിൽ അപകീർത്തിപെടുത്താൻ എൽ.ഡി.എഫും എസ്.ഡി.പി.ഐ.യും നടത്തിയ ഗൂഡാലോചനയാണ് പ്രസിഡണ്ട് ആയിഷ ഉമ്മറിന് നേരെയുണ്ടായ കൈയേറ്റമെന്ന് അഴിയൂർ പഞ്ചായത്ത് ജനകീയ മുന്നണി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഇവരെ കൈയേറ്റം ചെയ്ത എൽ.ഡി.എഫ്. എസ്.ഡി.പി.ഐ. അംഗങ്ങൾ ഉൾപ്പെടെയുള്ളവരെ
പൊലീസ് അറസ്റ്റ് ചെയ്യണം. പൊലീസ് നടപടി സ്വീകരിക്കുന്നില്ലെങ്കിൽ സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള സമര പരിപാടികൾക്ക് നേതൃത്വം നൽകും. വനിത ജീവനക്കാരിയുമായി ഉണ്ടായ പ്രശ്നങ്ങൾ പരിഹരിച്ചിട്ടും എൽ.ഡി.എഫ്. സംഭവത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണെന്ന് ജനകീയ മുന്നണി നേതാക്കൾ പറഞ്ഞു. കഴിഞ്ഞ നാല് വർഷം കൊണ്ട് ജനകീയ മുന്നണി നേടിയെടുത്ത വികസന നേട്ടങ്ങളെ കരിവാരിത്തേക്കാൻ എൽ.ഡി.എഫും എസ്.ഡി.പി.ഐ..യും ആസൂത്രണം ചെയ്ത പൊറാട്ട് നാടകമാണ് പഞ്ചായത്തിൽ അരങ്ങേറുന്നതെന്ന് നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

പഞ്ചായത്തിലെ ഒരു താൽക്കാലിക ജീവനക്കാരിക്ക് ഓഫീസിലെ ക്ലർക്കിൽ നിന്നുണ്ടായ ദുരനുഭവം സംബന്ധിച്ച് അവർ പരാതിപ്പെടുകയും അതിൻ്റെ അടിസ്ഥാനത്തിൽ പ്രസിഡണ്ടും ബോർഡ് മെമ്പർമാരും ഇരുവരെയും വിളിച്ചു സംസാരിച്ചു. ക്ലാർക്ക് അയാൾക്കുണ്ടായ പോരായ്മ സമ്മതിക്കുകയും ക്ഷമ ചോദിച്ചു കൊണ്ട് വിഷയം അവസാനിപ്പിച്ചിരുന്നു. എന്നാൽ ക്ലാർക്കിനെ സെക്ഷനിൽ നിന്ന് മാറ്റാതെ വിഷയം അവസാനിപ്പിക്കില്ല എന്ന് എൽ.ഡി.എഫ്, എസ് ഡി.പി.ഐ അംഗങ്ങൾ വാശി പിടിച്ചു കൊണ്ട് ബോർഡിൽ കലാപ ശ്രമം നടത്തി. പ്രസിഡണ്ട് ദിവസങ്ങളോളം ആശുപത്രിയിൽ ഐ.സി.യുവിൽ ആയിരുന്നു. ക്ഷമ പറഞ്ഞതോടെ വനിതാ ക്ലാർക്ക് ആ വിഷയം അവസാനിപ്പിക്കാൻ മാനസികമായി തയ്യാറായിരുന്നു. എന്നാൽ ഈ വിഷയം രാഷ്ട്രീയ ആയുധമാക്കാനും, പഞ്ചായത്തിനെ പൊതു ജനമദ്ധ്യത്തിൽ അപമാനിക്കാനും, അവഹേളിക്കാനും, എൽ.ഡി.എഫ്, എസ്.ഡി.പി.ഐ അവിശുദ്ധ കൂട്ട് കെട്ട് ഗൂഢപദ്ധതി തയ്യാറാക്കുകയായിരുന്നു. പാവം വനിതാ ക്ലാർക്കിനെ മുൻനിർത്തി കൊണ്ട് വലിയ ക്യാമ്പയിനുകളും,ധർണ്ണകളും, ഘേരാവോകളും, നടത്തിക്കൊണ്ടിരിക്കുകയാണ്. അവർ പരാതി പിൻവലിച്ചതായി എഴുതി നൽകുകയും, ഇനി എൻ്റെ പേരിൽ സമരം നടത്തിക്കൊണ്ട് എന്നെ അപമാനിക്കാൻ നടന്നാൽ അതിൻ്റെ പ്രത്യാഘാതത്തിൻ്റെ ഉത്തരവാദി എൽ.ഡി.എഫ്, എസ്.ഡി.പി.ഐ മാത്രമാണെന്ന് മുന്നറിയിപ്പ് നൽകിയിട്ടും തൽപരകക്ഷികൾ കള്ള പ്രചരണം തുടരുകയാണ്. ഇതിനെതിരെ ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ വിശദീകരണ പൊതുയോഗം നടത്തുമെന്നും നേതാക്കൾ അറിയിച്ചു. വനിതാജീവനക്കാരിയുമായി ഉണ്ടായ പ്രശ്നങ്ങൾ പരിഹരിച്ചിട്ടും എൽ.ഡി.എഫ്. സംഭവത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണെന്ന് ജനകീയ മുന്നണി നേതാക്കൾ പറഞ്ഞു. വാർത്ത സമ്മേളനത്തിൽ അൻവർ ഹാജി, ടി.സി. രാമചന്ദ്രൻ, വി.പി. പ്രകാശൻ, പി. ബാബുരാജ്, പി.പി.ഇസ്മായിൽ, പ്രദീപ് ചോമ്പാല തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published.

Previous Story

പയ്യോളിയിൽ ഉമ്മൻ‌ചാണ്ടി കൾച്ചറൽ സെന്റർ രൂപീകരിച്ചു; ഭാരവാഹികളെ തിരഞ്ഞെടുത്തു

Next Story

യുഗ പുരുഷന്മാരുടെ ഹൃദയ സംവാദത്തിന്ന് നൂറു വർഷം – മുല്ലപ്പള്ളി രാമചന്ദ്രൻ

Latest from Local News

വയോജന ഇൻഷൂറൺസ് നടപ്പാക്കാത്തതിനെതിരെ വായമൂടി കെട്ടി സമരം

കോഴിക്കോട് : 70 വയസ്സ് പിന്നിട്ട വയോജനങ്ങൾക്കുള്ള കേന്ദ്ര സൗജന്യ ഇൻഷുറൻസ് പദ്ധതി കേരളത്തിൽ നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് സീനിയർ സിറ്റിസൺസ് ഫോറം

മൂടാടിയിൽ വികസന സദസ്സ് സംഘടിപ്പിച്ചു

നവകേരള സൃഷ്ടിക്കുവേണ്ടി സംസ്ഥാന സർക്കാരിനൊപ്പം മൂടാടി ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ വിലയിരുത്തുവാനും ഭാവിയിൽ ചെയ്യേണ്ട കാര്യങ്ങളെ സംബന്ധിച്ച് സംവദിക്കാനുമായി വികസന

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് 2025, കീഴരിയൂർ ഗ്രാമ പഞ്ചായത്ത് സംവരണ നിയോജക മണ്ഡലങ്ങൾ നറുക്കെടുത്തു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് 2025 കീഴരിയൂർ ഗ്രാമ പഞ്ചായത്ത്  സംവരണ നിയോജക മണ്ഡലങ്ങൾ നറുക്കെടുത്തു.  വാർഡ് 1 ജനറൽ,

ചേമഞ്ചേരിയിൽ കാർഷിക ക്യാമ്പും, മണ്ണ് പരിശോധന ക്ലാസും സംഘടിപ്പിച്ചു

യാന്ത്രികമായി കൃഷിയും കാർഷിക പരിചരണവും നടത്തി കാർഷിക ഉത്പാദനം വികലമാക്കുന്നത് തടയാൻ ചേമഞ്ചേരി കൃഷിഭവൻ കാർഷിക ക്യാമ്പ് നടത്തി. മുൻ സോയിൽ