കന്മന ശ്രീധരൻ മാഷുടെ ലേഖനങ്ങളുടെയും പ്രഭാഷണങ്ങളുടെയും സമാഹാരം ‘കാവൽക്കാരനെ ആരു കാക്കും ‘ പ്രകാശനം ചെയ്തു

കൊയിലാണ്ടി രാഷ്ട്രീയ-സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യവും പ്രഭാഷകനും ഗ്രന്ഥശാലാ പ്രവർത്തകനുമായ കന്മന ശ്രീധരൻ മാഷുടെ ലേഖനങ്ങളുടെയും പ്രഭാഷണങ്ങളുടെയും സമാഹാരം ‘കാവൽക്കാരനെ ആരു കാക്കും ‘ പ്രകാശനം ചെയ്തു. ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ സി.പി.ഐ.എം ജില്ലാ സെക്രട്ടറി എം.മെഹബൂബിന് പുസ്തകം നൽകി പ്രകാശനം ചെയ്തു. സംഘാടക സമിതി ചെയർമാൻ കെ കെ മുഹമ്മദ് അധ്യക്ഷനായി. പ്രശസ്ത കഥാകൃത്ത് അശോകൻ ചരുവിൽ മുഖ്യാതിഥിയായി. ദേശാഭിമാനി വാരിക പത്രാധിപരും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന പ്രസിഡണ്ടുമായ ഡോ കെ.പി മോഹനൻ സംസാരിച്ചു. പുരോഗമന കലാസാഹിത്യ സംഘം കൊയിലാണ്ടി മേഖലാ കമ്മിറ്റിയുടെ പ്രസിദ്ധീകരണ വിഭാഗമായ ‘ബദ്ലാവ് പബ്ലിക്കേഷൻസ് ‘ കന്മന ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കാനത്തിൽ ജമീല എം.എൽ.എ കന്മനയെ പൊന്നാടയണിയിച്ചു. മോഹനൻ, കെ.കെ മുഹമ്മദ് എന്നിവർ ചേർന്ന്‌ ചിത്രസമർപ്പണം നടത്തി. പു.ക.സ ജില്ലാ സെക്രട്ടറി ഡോ. ഹേമന്ത്കുമാർ, നോവലിസ്റ്റ് റിഹാൻ റാഷിദ്, പി വിശ്വൻ, ടി.കെ ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

വയലാർ പുരസ്ക്കാരം ലഭിച്ച അശോകൻ ചരുവിലിനെ ചടങ്ങിൽ ആദരിച്ചു. സുരേഷ് ഉണ്ണി, പദ്മിനി നെടുളി, ഡോ മോഹനൻ നടുവത്തൂർ തുടങ്ങിയവരെ ആദരിച്ചു. ‘ബദ് ലാവി’ൻ്റെ ആദ്യഗ്രന്ഥമാണ് ‘കാവൽക്കാരനെ ആരു കാക്കും’. പരിപാടിയുടെ തുടക്കം കുറിച്ച് കേളി, ബാംസുരി തുടങ്ങിയവ അവതരിപ്പിച്ചു. മധു കിഴക്കയിൽ സ്വാഗതവും ആർ.കെ ദീപ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

കെട്ടിട നിർമാണ തൊഴിലാളി ജോലി സ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചു

Next Story

പയ്യോളിയിൽ ഉമ്മൻ‌ചാണ്ടി കൾച്ചറൽ സെന്റർ രൂപീകരിച്ചു; ഭാരവാഹികളെ തിരഞ്ഞെടുത്തു

Latest from Local News

കീഴരിയൂരിൽ ഇത്തവണ യുഡിഎഫ് അധികാരത്തിൽ വരും , കെ.പ്രവീൺ കുമാർ – കീഴരിയൂരിൽ യുഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.

കീഴരിയൂർ. തങ്കമല ക്വാറിക്ക് കണ്ണടച്ച് അനുമതി നൽകിയ കീഴരിയൂരിലെ സി പി എം ഭരണത്തിന് ജനം രാഷ്ടീയം നോക്കാതെ സമ്മതിദാന അവകാശം

തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് മഹാഭൂരിപക്ഷം നേടും – പി. മോഹനൻ

തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തുടനീളം ഇടതുമുന്നണി ഉശിരൻ വിജയം നേടുമെന്നും സംസ്ഥാനത്ത് എൽഡിഎഫിന്റെ തുടർഭരണം ഉണ്ടാകുമെന്നും സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി.

വിവരാവകാശ നിയമത്തിൽ ഒഴികഴിവുകൾക്ക് ഇടമില്ലെന്ന് വിവരാവകാശ കമീഷണർ

വിവരാവകാശ നിയമപ്രകാരം വിവരം നൽകാതിരുന്നാലോ വിവരം നൽകാൻ താമസിച്ചാലോ ഒഴികഴിവുകൾ പറഞ്ഞ് ഉദ്യോഗസ്ഥർക്ക് രക്ഷപ്പെടാൻ വിവരാവകാശ നിയമത്തിൽ വ്യവസ്ഥകളില്ലെന്ന് സംസ്ഥാന വിവരാവകാശ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 15-11-2025 ശനി ഒ.പി.പ്രധാന ഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 15-11-2025 ശനി ഒ.പി.പ്രധാന ‘ഡോക്ടർമാർ മെഡിസിൻ വിഭാഗം ഡോ ഷിജി ‘പി.വി ഓർത്തോവിഭാഗം ഡോ അനീൻകുട്ടി