കൊയിലാണ്ടി: ഇന്നലെ വൈകീട്ട് ചെയ്ത കനത്ത വേനൽ മഴക്കൊപ്പം ആഞ്ഞു വീശിയ കാറ്റിൽ വിയ്യൂർ പ്രദേശത്ത് കനത്ത നഷ്ടങ്ങൾ വരുത്തി വെച്ചു. നിരവധി മരങ്ങൾ കടപുഴകിയും മുറിഞ്ഞ് വീണും കെട്ടിങ്ങൾക്കും വൈദ്യുതി ലൈനുകൾക്കും കേടുകൾ വന്നു. കക്കുളം പാടശേഖരത്ത് കാറ്റിൽ കുലച്ചതും കുലക്കാറായതും ഉൾപ്പടെ 200 ഓളം വാഴകൾ നിലംപതിച്ചു. ഏതാണ്ട് ഒരു ലക്ഷത്തിനോടടുത്ത് രൂപയുടെ നഷ്ടം വന്നതായി കർഷകർ പറഞ്ഞു.
