കെട്ടിട നിർമാണ തൊഴിലാളി ജോലി സ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചു

കിഴക്കോത്ത്: താമരശ്ശേരി വിളയാറച്ചാലിൽ വീടു പണിക്ക് എത്തിയ നിർമാണ തൊഴിലാളി ജോലി സ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചു. വാർപ്പ് പണിയ്‌ക്കെത്തിയ തൊഴിലാളിയായ കിഴക്കോത്ത് പാലക്കുറ്റി ഒരലാക്കോട്ട് സന്തോഷ് (57) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. ഭാര്യ: സുഭാഷിണി. മക്കൾ: അമൃത, അമൃത് ജിത്.

Leave a Reply

Your email address will not be published.