തുറയൂർ: തുറയൂർ ഗ്രാമപഞ്ചായത്ത് ഇല്ലത്ത് കുളം നവീകരണ പ്രവർത്തി ബഹു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ സി.കെ.ഗിരീഷ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വർഷമാണ് ഇല്ലത്ത് രാധാകൃഷ്ണൻ എന്ന സി.പി.ഐ.എം തുറയൂർ ലോക്കൽ കമ്മിറ്റി മെമ്പർ തന്റെ പേരിൽ ഉണ്ടായിരുന്ന കുളം ഉൾപ്പെടുന്ന ഭൂമി സൗജന്യമായി പഞ്ചായത്തിന് കൈമാറിയത്. ശേഷം പഞ്ചായത്ത് ഫണ്ട് വകയിരുത്തി പ്രവർത്തി ആരംഭിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ മാവുള്ളാട്ടിൽ അധ്യക്ഷനായി. പഞ്ചായത്ത് സെക്രട്ടറി കൃഷ്ണകുമാർ സ്വാഗതവും പറഞ്ഞു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെഎം.രാമകൃഷ്ണൻ, ദിപിന, സബിൻരാജ് വാർഡ് മെമ്പർമാരായ നജില അഷ്‌റഫ്, കുട്ടികൃഷ്ണൻ, റസാഖ് കുറ്റിയിൽ, ആസൂത്രണസമിതി ഉപാധ്യക്ഷൻ എം പി ഷിബു, ഇല്ലത്ത് രാധാകൃഷ്ണൻ, ശ്രീനിവാസൻ എന്നിവർ സംസാരിച്ചു. പ്രസ്തുത പരിപാടിക്ക് എൽ.എസ്.ജി.ഡി അസിസ്റ്റന്റ് എഞ്ചിനീയർ ശുഭ നന്ദിയും പറഞ്ഞു.
Latest from Local News
‘വിദ്യാർത്ഥികളിലെ അക്രമ- അരാഷ്ട്രിയ- ലഹരി മാഫിയ – സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ ചെറുത്ത് നിർത്തുക എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് കൊയിലാണ്ടി
കൊയിലാണ്ടി: ചിത്രകാരന് ബാലകൃഷ്ണന് കതിരൂരിന്റെ ബാല്യകാല സ്വപ്നങ്ങള്‍ ചിത്ര പ്രദര്‍ശനം മാര്‍ച്ച് 16 മുതല്‍ 22 വരെ കൊയിലാണ്ടി ശ്രദ്ധ ആര്‍ട്ട്
അഴിയൂർ കുന്നും മഠത്തിൽ ശ്രീ കളരിഭഗവതി – വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിൽ പന്തീരായിരം തേങ്ങയേറും, കളമെഴുത്തു പാട്ടും കളിയാട്ട മഹോത്സവവും മാർച്ച് 15
കൊയിലാണ്ടി: പാെയിൽക്കാവ് ദുർഗ – ദേവി ക്ഷേത്രങ്ങളിലെ ഉത്സവം മാർച്ച് 14 – മുതൽ 20-വരെ നടക്കും. 14- ന്
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സാപ്പിഴവിനെ തുടര്‍ന്ന് പേരാമ്പ്ര സ്വദേശിനിയായ വിലാസിനി (57) മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഒ.പിയില്‍