പൊയിൽക്കാവ് ക്ഷേത്രോത്സവം മാർച്ച് 14 – മുതൽ 20-വരെ

 

കൊയിലാണ്ടി: പാെയിൽക്കാവ് ദുർഗ – ദേവി ക്ഷേത്രങ്ങളിലെ ഉത്സവം മാർച്ച് 14 – മുതൽ 20-വരെ നടക്കും. 14- ന് രാവിലെ ഇരു ക്ഷേത്രങ്ങളിലും അഖണ്ഡനാമജപം, വൈകീട്ട് ദീപാരാധനക്ക് ശേഷം പടിഞ്ഞാറെ കാവിലും തുടർന്ന് കിഴക്കെ കാവിലും കൊടിയേറ്റം. 8.30- പൊയിൽക്കാവ് കലാദർപ്പണ സ്കൂൾ ഓഫ് ഡാൻസിൻ്റെ തിരുവാതിരക്കളി, ‘ശ്രീ പൊയിൽക്കാവിലമ്മ’ ഭക്തിഗാന ഓഡിയോ ലോഞ്ചിങ്.

15-ന് കുളിച്ചാറാട്ട്, 7.30-ന് കിഴക്കെ കാവിൽ ജിതിൻലാൽ ചൊയ്യക്കാട്ടും വന്ദൻ വളയനാടും ചേർന്നുള്ള തായമ്പക. 7.30-ന് ചേമഞ്ചേരി
കലാവേദിയുടെ നൃത്തസംഗീത കാവ്യം -അന്തിപ്പൊട്ടൻ.

16 – ന് കുളിച്ചാറാട്ട്, ശ്രീ ഭൂതബലി, 6.30-ന് കിഴക്കേ കാവിൽ ഷീബ സുലീഷ് വരച്ച ചുമർ ചിത്ര സമർപ്പണം,  7.30-ന് കോഴിക്കോട് രംഗഭാഷയുടെ നാടകം മിഠായിതെരുവ്, 9.30-ന് വിളക്കിനെഴുന്നള്ളിപ്പ്.

17 – ന് ചെറിയ വിളക്ക്, രാത്രി ഏഴിന് കല്ലുവഴി പ്രകാശൻ്റെ തായമ്പക, റെഡ് ബീറ്റ്സ് ഓർക്കസ്ട്രയുടെ മെഗാ ഗാനമേള.

18-ന് രാവിലെ കുളിച്ചാറാട്ട്, മേളകലാരത്നം സന്തോഷിൻ്റെ മേളപ്രമാണത്തിൽ മേളം. 11-ന് കിഴക്കെ കാവിൽ മുചുകുന്ന് പത്മനാഭൻ്റെ ഓട്ടൻതുള്ളൽ, പടിഞ്ഞാറെ കാവിൽ പാലക്കാട് നാരായണ ചാക്യാരുടെ ചാക്യാർകൂത്ത്,  3.15 – ന് പള്ളിവേട്ട, തൃപ്പങ്ങോട്ട് പരമേശ്വരൻ മാരാരുടെ മേള പ്രമാണത്തിൽ വന മധ്യത്തിൽ പാണ്ടിമേളം, നാഗത്തിന് കൊടുക്കൽ, 6.30-ന് പി.വി. പ്രകാശൻ്റെ
നേതൃത്വത്തിൽ നാദസ്വരമേളം, കിഴക്കെ കാവിൽ അരങ്ങാേലകയറ്റം, തുടർന്ന് കിഴക്കെ കാവിൽ പള്ളിവേട്ട. 7.30 -ന് വടകര നാദബ്രഹ്മ ഓർക്കസ്ട്രയുടെ ഗാന സന്ധ്യ.

19-ന് രാവിലെ ഏഴരക്ക് വനദുർഗ സംഗീതസഭയുടെ സംഗീതാർച്ചന, ദേവി സ്തോത്രാലാപനം, സമുദ്രതീരത്ത് കുളിച്ചാറാട്ട് പൂരം, ചാക്യാർകൂത്ത്, 10.30- ന് പത്മശ്രീ പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളം. പടിഞ്ഞാറെ കാവിൽ കൊടിയിറക്കം, കിഴക്കെ കാവിൽ ഓട്ടൻ തുള്ളൽ, നാലു മുതൽ ആഘോഷവരവുകൾ, ചേരാനെല്ലൂർ ശങ്കരൻകുട്ടി മാരാരുടെ പ്രാമണ്യത്തിൽ ആലിൻ കീഴ്മേളം, ഡയനാമിറ്റ് ഡിസ്പ്ലേ, കുളിച്ചാറാട്ട്, കിഴക്കെകാവിൽ കൊടിയിറക്കം. പത്രസമ്മേളനത്തിൽ ട്രസ്റ്റ ബോർഡ് ചെയർമാൻ ഗോവിന്ദൻ നായർ, ആഘോഷകമ്മിറ്റി ചെയർമാൻ കേണൽ സുരേഷ് ബാബു, താന്ത്രിക കമ്മിറ്റി ചെയർമാൻ ശശി കോതേരി എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സാപ്പിഴവിനെ തുടര്‍ന്ന് പേരാമ്പ്ര സ്വദേശിനി മരിച്ചു

Next Story

അഴിയൂർ കുന്നും മഠത്തിൽ ശ്രീ കളരിഭഗവതി – വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിൽ പന്തീരായിരം തേങ്ങയേറും, കളമെഴുത്തു പാട്ടും കളിയാട്ട മഹോത്സവവും മാർച്ച് 15 മുതൽ 19 വരെ

Latest from Local News

“സക്ഷം” അങ്കണവാടി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി:കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ ‘ ആരാധനമുക്ക് അങ്കണവാടിയിൽ സക്ഷം പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ചതിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്‌ കെ കെ നിർമല നിർവഹിച്ചു.കീഴരിയൂർ

വടകര മൂരാട് വാഹനാപകടം; മരണപ്പെട്ടത് മാഹി പുന്നോൽ സ്വദേശികള്‍

കോഴിക്കോട്: വടകര മൂരാട് പാലത്തിനു സമീപം കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. പുന്നോൽ സ്വദേശികളായ റോജ, ജയവല്ലി,

ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്നതിൽ സി പി ഐ പ്രതിജ്ഞാബദ്ധം

കൊയിലാണ്ടി :  ഇന്ത്യയുടെ ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കുന്നത് സിപിഐ പ്രതിജ്ഞാബദ്ധമാണെന്നും അതിനുവേണ്ടി മതേതര ഐക്യനിര കെട്ടിപ്പെടുക്കുന്നതിന് വേണ്ടി സജീവമായി ഇടപെടുമെന്നും സി

വിമാനത്താവളങ്ങളിലെ സുരക്ഷ ; യാത്രക്കാരുടെ ചെക്ക് ഇൻ ലഗേജുകളും കാർഗോയും പരിശോധിക്കാൻ പുതിയ സംവിധാനം

ഇന്ത്യ – പാകിസ്ഥാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വിമാനത്താവളങ്ങളിലെ സുരക്ഷ വർദ്ധിപ്പിച്ചതിന് പിന്നാലെ യാത്രക്കാരുടെ ചെക്ക് ഇൻ ലഗേജുകളും കാർഗോയും പരിശോധിക്കാൻ പുതിയ