മെഡിക്കൽ സ്റ്റോറുകൾക്ക് സുരക്ഷ ഒരുക്കണം;  ഫാർമസിസ്റ്റ് അസോസിയേഷൻ

തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ ഫാർമസിയ്ക്കും ഫാർമസിസ്റ്റിനുമെതിരെ നടന്ന മയക്കുമരുന്നു മാഫിയയുടെ ആക്രമണത്തിനെതിരെ ഫാർമസിസ്റ്റ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു.

ഡോക്ടർമാരുടെ പ്രിസ്ക്രിപ്ഷൻ പ്രകാരം മാത്രം വിതരണം ചെയ്യുന്ന നാർകോ – സൈക്യാട്രി വിഭാഗം മരുന്നുകൾ നൽകാത്തതിന്റെ പേരിൽ ഒരു വിഭാഗം മയക്കുമരുന്നിന് അടിമകളായ ക്രിമിനലുകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മെഡിക്കൽ സ്റ്റോറുകൾക്ക് നേരെ നടത്തുന്ന അക്രമ പ്രവർത്തനതിൻ്റെ തുടർച്ചയാണ് നെയ്യാറ്റിൻകരയിൽ നടന്നതെന്ന് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ ( കെ. പി. പി. എ ) സംസ്ഥാന കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.

രോഗികൾക്ക് ജീവൻ രക്ഷാ മരുന്നുകൾ കിട്ടാത്ത സാഹചര്യം ഒഴിവാക്കാൻ വേണ്ടി രാത്രി കാലങ്ങളിൽ പോലും സേവനം ചെയ്യുന്ന റീട്ടെയിൽ മെഡിക്കൽ സ്റ്റോറുകൾ ഉൾപ്പെടെ ഉള്ള മുഴുവൻ ഫാർമസി സ്ഥാപനങ്ങൾക്കും സുരക്ഷ ഒരുക്കാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണമെന്നുo യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ ഫാർമസിസ്റ്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ എം. യോഹന്നാൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു.. സംസ്ഥാന ജനറൽ സെക്രട്ടറി സി..ബാലകൃഷ്ണൻ, നവീൻലാൽ പാടിക്കുന്ന്, അൻസാരി, അജിത് കുമാർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി ഹാർബറിൽ ഓട്ടോ തൊഴിലാളിക്കു നേരെ ലഹരി മാഫിയയുടെ അക്രമം

Next Story

കൊയിലാണ്ടിയിൽ ബി.എസ്.എൻ.എൽ മേള സംഘടിപ്പിക്കുന്നു

Latest from Main News

‘പോറ്റിയേ കേറ്റിയേ’ എന്ന പാരഡി ഗാനത്തിനെതിരെ പൊലീസ് കേസ് എടത്തു

തിരുവനന്തപുരം: ‘പോറ്റിയേ കേറ്റിയേ’ എന്ന പാരഡി ഗാനത്തിനെതിരെ പൊലീസ് കേസ് എടത്തു. തിരുവനന്തപുരം സൈബര്‍ പൊലീസ് ആണ് കേസ് എടുത്തത്. ഗാനരചയിതാവിനും

മന്ത്രിസഭായോഗ തീരുമാനങ്ങള്‍

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് 17/12/2025 ധനസഹായം രാത്രികാല പട്രോളിംഗ് ഡ്യൂട്ടിക്കിടെ അപകടം സംഭവിച്ച് കാൽ മുറിച്ചുമാറ്റിയ കാസർഗോഡ് ജില്ലയിലെ ഹാർബർ

ബസ്സുകളുടെ മത്സരയോട്ടം വെങ്ങളം മേൽപ്പാലത്തിൽ ബസ്സുകൾ കൂട്ടിയിടിച്ചു അപകടം 24 പേർക്ക് പരിക്ക്

ദേശിയ പാതയിൽ വെങ്ങളം മേൽപ്പാലത്തിൽ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം.ബസ്സ് യാത്രക്കാരായ 24 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർ കൊയിലാണ്ടി

പഴകിയ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിച്ച സ്ഥാപനം അടച്ചുപൂട്ടി

കാലാവധി കഴിഞ്ഞതും ഗുണനിലവാരമില്ലാത്തതുമായ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിച്ച സ്ഥാപനം ഭക്ഷ്യസുരക്ഷാ വകുപ്പ് അടച്ചുപൂട്ടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയെ തുടര്‍ന്ന് പയ്യോളി

കുചേല ദിനത്തില്‍ ​ഗുരുവായൂരിലെ മഞ്ജുളാല്‍ത്തറയില്‍ പുതിയ കുചേല പ്രതിമ സമര്‍പ്പിച്ചു

കുചേല ദിനത്തില്‍ ​ഗുരുവായൂരിലെ മഞ്ജുളാല്‍ത്തറയില്‍ പുതിയ കുചേല പ്രതിമ സമര്‍പ്പിച്ചു. ദേവസ്വം ചെയര്‍മാന്‍ ഡോ.വി കെ വിജയന്‍ പുതിയ കുചേല പ്രതിമയുടെ അനാച്ഛാദനം