വയനാട് ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത കൊയിലാണ്ടി അഗ്നിരക്ഷാനിലയത്തിന് കീഴിലുള്ള സിവിൽ ഡിഫൻസ്, ആപദ്മിത്ര വളണ്ടിയർമാരെ ആദരിച്ചു

വയനാട് ചുരൽ മലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം നടത്തിയ കൊയിലാണ്ടി അഗ്നിരക്ഷാനിലയത്തിന് കീഴിലുള്ള സിവിൽ ഡിഫൻസ് ആപത് മിത്ര വളണ്ടിയർമാരെ സ്റ്റേഷനിൽ വച്ച് ആദരിച്ചു. കൊയിലാണ്ടി താലൂക്ക് തഹസിൽദാർ ജയശ്രീ വാര്യർ പരിപാടി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ രാഷ്ട്രപതിയുടെ സർവീസ് മെഡലിനു അർഹരായ സ്റ്റേഷൻ ഓഫീസർ മുരളീധരൻ സി കെ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി കെ ബാബു എന്നിവർക്ക് സ്നേഹോപഹാരം സമ്മാനിച്ചു.

ഒരു മാസക്കാലം നിസ്വാർത്ഥ സേവനത്തിലൂടെ വയനാട് ദുരന്തബാധിതരുടെ അതിജീവത്തിന് വേണ്ടി രക്ഷാപ്രവർത്തനം നടത്തിയ വളണ്ടിയർമാർ നമ്മുടെ നാടിനും സ്റ്റേഷനും അഭിമാനിക്കാൻ കാരണമായെന്ന് തഹസിൽദാർ അഭിപ്രായപ്പെട്ടു. എ.എസ്.ടി.ഒ അനിൽകുമാർ പി എം അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ നിധിപ്രസാദ് ഇ എം, സിവിൽ ഡിഫെൻസ് ഡെപ്യൂട്ടി പ്രോ വാർഡൻ ഷാജി, ദാസൻ, മുഹമ്മദ്‌ റാഫി എന്നിവർ ആശംസ അറിയിച്ചു. സി.ഡി.വി അംഗം പ്രശോഭ് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

ഓൺലൈൻ ഗെയിമിങിന്റെ പേരിൽ പുതിയതരം തട്ടിപ്പ്

Next Story

മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രധനവകുപ്പ് മന്ത്രി നിർമ്മല സീതാരാമനുമായി കേരള ഹൗസിൽ വെച്ച് കൂടിക്കാഴ്ച നടത്തി

Latest from Local News

കൊയിലാണ്ടി പബ്ലിക് ലൈബ്രറി സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ അയ്യങ്കാളിയെ അനുസ്‌മരിച്ചു

സാമൂഹ്യപരിഷ്‌കർത്താവും നവോത്ഥാന നായകനുമായ മഹാത്മ അയ്യങ്കാളിയുടെ 162-ാം ജന്മദിനം കൊയിലാണ്ടി പബ്ലിക് ലൈബ്രറി സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടന്നു. രാവിലെ പുഷ്പാർച്ചനക്കു

നേത്ര പരിശോധന ക്യാമ്പ് നടത്തി

കൊയിലാണ്ടി: സ്വാതി കലാകേന്ദ്രം നടുവത്തൂരിൻ്റെ വാർഷികാഘോഷം നാട്ടുത്സവത്തിൻ്റെ ഭാഗമായ് ദി ഐ ഫൗണ്ടേഷൻ കോഴിക്കോടുമായി സഹകരിച്ച് നേത്രരോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.

ബാലുശേരിയില്‍ ടിപ്പര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം: ചികിത്സയിലായിരുന്ന സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

ബാലുശേരി ബ്ലോക്ക് റോഡ് ജംഗ്ഷനില്‍ ടിപ്പര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. നടുവണ്ണൂര്‍ കാവുന്തറ സ്വദേശി

ഓണം ഖാദി വിപണന മേളയ്ക്ക് അരിക്കുളത്ത് തുടക്കമായി

അരിക്കുളം: ഓണം ഖാദി വിപണന മേളയ്ക്ക് അരിക്കുളത്ത് തുടക്കമായി. ഗ്രാമപഞ്ചായത്ത് മെമ്പർ ബിന്ദു പറമ്പടി ആദ്യ വില്പന നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത്