അഴിയൂർ കുന്നും മഠത്തിൽ ശ്രീ കളരിഭഗവതി – വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിൽ പന്തീരായിരം തേങ്ങയേറും, കളമെഴുത്തു പാട്ടും കളിയാട്ട മഹോത്സവവും മാർച്ച് 15 മുതൽ 19 വരെ

അഴിയൂർ കുന്നും മഠത്തിൽ ശ്രീ കളരിഭഗവതി – വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിൽ പന്തീരായിരം തേങ്ങയേറും, കളമെഴുത്തു പാട്ടും കളിയാട്ട മഹോത്സവവും മാർച്ച് 15 മുതൽ 19 വരെ നടക്കും.

15 ന് രാത്രി 7 മണിക്ക് കൊച്ചിൻ കലാരസികയുടെ ഫിൽ ഗുഡ് കോമഡി ഷോ. 16 ന് രാവിലെ 9 മണിക്ക് പത്മമിട്ട് പൂജ, 10 മണിക്കും 10.45 നും മദ്ധ്യേ കുടയേറ്റ്. കുടവരവ് ഘോഷയാത്ര രാവിലെ 9.30 ന് അഴിയൂർ ശ്രീ പരദേവ‌താക്ഷേത്ര പരിസരത്ത് നിന്ന് പുറപ്പെടും. ഉച്ച 12 മണിക്ക് അന്നദാനം
വൈകു. 7 മണിക്ക് കളമെഴുത്തും പാട്ടും രാത്രി 8 മണിക്ക് പന്തീരായിരം തേങ്ങയേറ്. 17 ന് വൈകു. 5 മണിക്ക് കലവറനിറക്കൽ ഘോഷയാത്ര, 6.30 ന് നട്ടത്തിറ, ശാസ്തപ്പൻ വെള്ളാട്ടം. 18 ന് വൈകു. 6 മണി മുതൽ ഇളനീർ വരവ്, ഗുളികൻ, വേട്ടയ്ക്കൊരുമകൻ, കണ്ഠ‌കർണൻ, ഭഗവതി, ശാസ്‌തപ്പൻ, ഗുരു വെള്ളാട്ടങ്ങളും പാലെഴുന്നള്ളത്ത്, കലശം വരവ് എന്നിവയും നടക്കും.19 ന് പുലർച്ചെ 3 മണി മുതൽ ഗുളികൻ ഇളംകോലം, 3.30 ന് ഗുളികൻ തിരുമുടിവെപ്പ്, രാവിലെ 5 മണി മുതൽ കണ്ഠ‌കർണൻ തിറ, 9.30 ന് ഗുരു തിറ,10.30 ന് ശാസ്‌തപ്പൻ തിറ, ഉച്ച 11.30 മീത്ത് കൊടുക്കൽ, 12 മണിക്ക് അന്നദാനം, ഉച്ച 2 മണി മുതൽ ഭഗവതി ഇളംകോലം, തിരുമുടി നിവർത്തൽ, വേട്ടയ്ക്കൊരുമകൻ തിറ, വൈകു. 5.30 ന് തേങ്ങയേറ്, വൈകു. 6 മണി മുതൽ ഗുരുതി തർപ്പണം, 6.30 ന് ആറാട്ട് (താലപ്പൊലി), 7 മണിക്ക് ദൈവങ്ങളെ കുടിയിരുത്തൽ എന്നിവ നടക്കുമെന്ന് വാർത്ത സമ്മേളനത്തിൽ കെ.ടി.കെ.സന്ദീപൻ, കെ.എം.വിനോദൻ, വി.എം.മനീഷ്, ഉദയകുമാർ ഡോട്ട്സ്, പി.റിജേഷ് എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

പൊയിൽക്കാവ് ക്ഷേത്രോത്സവം മാർച്ച് 14 – മുതൽ 20-വരെ

Next Story

ശ്രദ്ധ ആര്‍ട്ട് ഗാലറിയില്‍ ബാലകൃഷ്ണന്‍ കതിരൂരിന്റെ ചിത്ര പ്രദര്‍ശനം

Latest from Local News

“സക്ഷം” അങ്കണവാടി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി:കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ ‘ ആരാധനമുക്ക് അങ്കണവാടിയിൽ സക്ഷം പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ചതിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്‌ കെ കെ നിർമല നിർവഹിച്ചു.കീഴരിയൂർ

വടകര മൂരാട് വാഹനാപകടം; മരണപ്പെട്ടത് മാഹി പുന്നോൽ സ്വദേശികള്‍

കോഴിക്കോട്: വടകര മൂരാട് പാലത്തിനു സമീപം കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. പുന്നോൽ സ്വദേശികളായ റോജ, ജയവല്ലി,

ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്നതിൽ സി പി ഐ പ്രതിജ്ഞാബദ്ധം

കൊയിലാണ്ടി :  ഇന്ത്യയുടെ ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കുന്നത് സിപിഐ പ്രതിജ്ഞാബദ്ധമാണെന്നും അതിനുവേണ്ടി മതേതര ഐക്യനിര കെട്ടിപ്പെടുക്കുന്നതിന് വേണ്ടി സജീവമായി ഇടപെടുമെന്നും സി

വിമാനത്താവളങ്ങളിലെ സുരക്ഷ ; യാത്രക്കാരുടെ ചെക്ക് ഇൻ ലഗേജുകളും കാർഗോയും പരിശോധിക്കാൻ പുതിയ സംവിധാനം

ഇന്ത്യ – പാകിസ്ഥാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വിമാനത്താവളങ്ങളിലെ സുരക്ഷ വർദ്ധിപ്പിച്ചതിന് പിന്നാലെ യാത്രക്കാരുടെ ചെക്ക് ഇൻ ലഗേജുകളും കാർഗോയും പരിശോധിക്കാൻ പുതിയ