ആശാവർക്കർമാർ നടത്തുന്ന സമരത്തിന് പിന്തുണ നൽകി യുഡിഎഫ് കൗൺസിലർമാർ കോർപറേഷൻ ഓഫീസിൽ ഐക്യദാർഢ്യ പ്രഖ്യാപന പ്രകടനം നടത്തി. ഉച്ചഭക്ഷണ ഇടവേളയിലായിരുന്നു പ്രകടനം.
പ്രകടനത്തിന് പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത, കെ.മൊയ്തീൻ കോയ എസ്.കെ.അബൂബക്കർ, കെ. റംലത്ത്,, എം.സി സുധാമണി, കെ. നിർമ്മല, ഓമന മധു, സാഹിദ സുലൈമാൻ, ആയിശാബി പാണ്ടികശാല, ടി.കെ. ചന്ദ്രൻ, അൽഫോൺസ മാത്യു അണിനിരന്നു. പാർലിമെന്റിൽ എത്തിയ ആശാവർക്കർ വിഷയം സമരത്തിന്റെ തുടക്കത്തിൽ തന്നെ കൗൺസിൽ യോഗത്തിൽ യുഡിഎഫ് പ്രശ്നം ഉന്നയിച്ചതാണ്.