കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ പൊതുവിദ്യാലയങ്ങളിൽ 12 ആഴ്ചകൾക്കകം ഭിന്ന ശേഷി വിദ്യാർഥികൾക്കായി സ്പെഷൽ എജുക്കേറ്റർ തസ്തിക സൃഷ്ടിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് കെ.പി.എസ്.ടി.എ സംസ്ഥാന കമ്മിറ്റി സ്വാഗതം ചെയ്തു. വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം. സംസ്ഥാനത്ത് 25 വർത്തോളമായി കരാർ അടിസ്ഥാനത്തിലാണ് സ്പെഷൽ എജുക്കേറ്റർന്മാർ പ്രവർത്തിക്കുന്നത്. ഈ അധ്യാപകരെ സ്ഥിരം തസ്തികയിൽ നിയമിച്ച് ഭിന്നശേഷി കുട്ടികൾക്ക് വിദ്യാഭ്യാസ അവകാശ നിയമം ഉറപ്പാക്കണം. സുപ്രീകോടതി നിർദേശിച്ച സമയ പരിധിക്കകം തസ്തിക നിർണയവും നിയമനവും പൂർത്തികരിച്ച് സംസ്ഥാനത്തെ സർക്കാർ -എയ്ഡഡ് സ്കൂളുകളിലെ 1,23,831 ഭിന്നശേഷി വിദ്യാർഥികൾക്ക് ഉൾചേർന്ന വിദ്യാഭ്യാസം യാഥാർഥ്യമാക്കണമെന്നും കെ.പി.എസ്.ടി.എ ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡണ്ട് കെ അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി കെ അരവിന്ദൻ, ട്രഷറർ അനിൽ വട്ടപ്പാറ, ബി സുനിൽകുമാർ, എൻ രാജ്മോഹൻ, ബി ബിജു, അനിൽ വെഞ്ഞാറമൂട്, ടി യു സാദത്ത്, പി എസ് ഗിരീഷ് കുമാർ, സാജു ജോർജ്, ജി കെ ഗിരീഷ്, എം.കെ അരുണ, പി എ ജോൺ ബോസ്കോ, പി എസ് മനോജ്, പി വിനോദ് കുമാർ, പി എം നാസർ, ഹരിലാൽ പി പി, പി എം ശ്രീജിത്ത്, സന്ധ്യ സി വി, ടി.ആബിദ്, തനൂജ ആർ എന്നിവർ പ്രസംഗിച്ചു.