ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സരോജിനി ദാമോദരൻ ഫൗണ്ടേഷൻ കേരളത്തിലെ മികച്ച ജൈവകർഷകർക്കായി ഏർപ്പെടുത്തിയ പതിനാറാമത് അക്ഷയശ്രീ അവാർഡുകൾ വിതരണം ചെയ്തു. ആലപ്പുഴ മുഹമ്മയിൽ നടന്ന ചടങ്ങിൽ സിനിമാതാരവും ജൈവ കർഷകനുമായ അനൂപ് ചന്ദ്രൻ അവാർഡുകൾ വിതരണം ചെയ്തു. കോഴിക്കോട് ജില്ലയിലെ മികച്ച ജൈവ കർഷകനുള്ള പ്രോത്സാഹന പുരസ്കാരം കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീ ഒ. കെ സുരേഷിന് ലഭിച്ചു.
സരോജിനി ദാമോദരൻ ഫൗണ്ടേഷൻ ഭാരവാഹികളായ ശ്രീ ഷിബുലാൽ, ശ്രീമതി കുമാരി ഷിബുലാൽ, ശ്രീ കെ വി ദയാൽ, ശ്രീ രാമാനന്ദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കഴിഞ്ഞ 16 വർഷക്കാലത്തിനിടയ്ക്ക് 800ഓളം ജൈവ കർഷകർക്ക് അവാർഡുകൾ വിതരണം നടത്തിയെന്ന് ഭാരവാഹികൾ അറിയിച്ചു. സമ്മാനത്തുകയോടൊപ്പം മൊമെന്റോയും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാർഡ്.