ആർ പി രവീന്ദ്രൻ സ്മാരക ഹസ്ത പുരസ്‌കാരം സമർപ്പണം മാർച്ച് 16ന് പേരാമ്പ്രയിൽ

സാമൂഹ്യ സാംസ്‌കാരിക രാഷ്‌ടീയരംഗത്തെ സജീവ സാന്നിധ്യമായിരുന്ന ശ്രീ. ആർ പി രവീന്ദ്രന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പ്രഥമ ഹസ്ത പുരസ്‌കാരം ലഭിച്ചത് ചൂരൽമല ഉരുൾപൊട്ടലിൽ ശ്രദ്ദേയമായ ഇടപെടൽ നടത്തിയ കല്പറ്റ എം.എൽ.എ അഡ്വ ടി സിദ്ദിഖിനാണ്. പ്രസ്തുത പുരസ്‌കാരം മാർച്ച് 16 ഞായർ 3 മണിക്ക് പേരാമ്പ്ര ദയ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് മുൻ കെപിസിസി പ്രസിഡന്റ് ശ്രീ മുല്ലപ്പള്ളി രാമചന്ദ്രൻ കൈമാറും. ഡിസിസി പ്രസിഡന്റ് അഡ്വ കെ പ്രവീൺ കുമാർ, കെപിസിസി ജനറൽ സെക്രട്ടറി പിഎം നിയാസ്, യു.കെ കുമാരൻ, പ്രതാപൻ തായാട്ട് ,ആർ എസ് പണിക്കർ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും. പുരസ്‌കാര സമർപ്പണ ശേഷം ഇഫ്താർ വിരുന്നും നടക്കും. 

Leave a Reply

Your email address will not be published.