ലഹരി വിപത്തിനെതിരെ പയ്യോളിയിൽ ജനജാഗ്രതാ സദസ്സ്

ലഹരി വിപത്തിനെതിരെ സനാതനം പയ്യോളിയുടെ ആഭിമുഖ്യത്തിൽ പയ്യോളി ബസ്റ്റാൻഡ് പരിസരത്ത് ജനജാഗ്രതാ സദസ്സ് നടന്നു. പരിപാടി ബിജെപി ജില്ലാകമ്മിറ്റി അംഗം കെ.പി മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു .സഹദേവൻ അധ്യക്ഷത വഹിച്ചു. ഗായത്രി നങ്ങാരടി മുഖ്യപ്രഭാഷണം നടത്തി. സാഹിത്യകാരൻ ഇബ്രാഹിം തിക്കോടി ,മദ്യവർജന സമിതി പ്രവർത്തകൻ നിസാർ കാളംകുളം,ജി.എൻ.ഉഷാ നന്ദിനി ടീച്ചർ, ബാബു നങ്ങാരടി( ബാലഗോകുലം) എന്നിവർ സംസാരിച്ചു. ബാബു മാസ്റ്റർ വടക്കെയിൽ സ്വാഗതവും,സനാതനം സമിതി പ്രസിഡൻറ് കെ. പി റാണാ പ്രതാപ് നന്ദിയും പറഞ്ഞു. ലഹരി വ്യാപനം തുടരുകയാണെങ്കിൽ പൂർവ്വാധികം ശക്തിയിൽ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ലഹരി മാഫിയക്ക് ശക്തമായ സൂചന നൽകിക്കൊണ്ട് പരിപാടി സമാപിച്ചു.

Leave a Reply

Your email address will not be published.