മഹാത്മ ഗാന്ധി കുടുംബ സംഗമം

മഹാത്മജികോൺഗ്രസ്സ് അദ്ധ്യക്ഷപദം അലങ്കരിച്ചതിൻ്റെ ശതാബ്ദിയോടനുബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കൊയിലാണ്ടി മുനിസിപ്പാലിറ്റി 43, 44 വാർഡ് കമ്മിറ്റികൾ സംഘടിപ്പിച്ച മഹാത്മാഗാന്ധി കുടുംബ സംഗമം സംസ്കാര സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി കാവിൽ .പി. മാധവൻ ഉദ്ഘാടനം ചെയ്തു. മതവിദ്വേഷം പ്രചരിപ്പിച്ച് ജനങ്ങൾക്കിടയിൽ വർഗ്ഗീയ ദ്രുവീകരണം സൃഷ്ടിക്കാനാണ് BJPയും CPM ഉം ശ്രമിക്കുന്നതെന്നും ‘മതസൗഹാർദം തകർക്കാനുള്ള ശ്രമങ്ങളെ ചെറുക്കാൻ ഗാന്ധിയൻ ആശയങ്ങളെ മുറുകെ പിടിക്കണമെന്നും അദ്ദേഹം പറഞ്ഞു. ശശീന്ദ്രൻ.ടി.എ. അദ്ധ്യക്ഷം വഹിച്ചു. എൻ.വി. വത്സൻ മാസ്റ്റർ അന്താരാഷ്ട്ര വനിതാ ദിന സന്ദേശം നല്കി. വി.വി. സുധാകരൻ, സി.ഭാഗ്യചന്ദ്രൻ , അനിൽകുമാർ.TA, സുരേന്ദ്രൻ. TA, ഉണ്ണികൃഷ്ണൻ. AK , ശാന്തനാണോത്ത്, ലത. കെ.ടി, രജിതാ ബിജു, ഒ.കെ. വിജയൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.