ലയൺസ് ക്ലബ് കൊയിലാണ്ടി ഷുഗർ ബോർഡുകൾ നൽകി

ലയൺസ് ക്ലബ് ഡിസ്റ്റിക് ത്രീ വൺ എയ്റ്റ് ഈയും, സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പുമായി ചേർന്ന് കുട്ടികളിൽ ഉണ്ടാകുന്ന പ്രമേഹ രോഗത്തെ ചെറുക്കുന്നതിന്റെ ഭാഗമായി കൊയിലാണ്ടി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലും, പന്തലായനി ഗവൺമെന്റ് ഹയർ സെക്കൻഡറി ഹയർ സെക്കൻഡറി സ്കൂളിലും ഷുഗർ ബോർഡുകൾ സ്ഥാപിച്ചു.

സമീപകാലത്തായി ഐ സി എം ആറിന്റെ പഠനത്തിന്റെ ആധാരത്തിൽ കേരളത്തിന്റെ ജനസംഖ്യയുടെ 23.6 ശതമാനം പ്രമേഹ രോഗികളാണ് ഉള്ളത്. കൗമാരക്കാർക്കിടയിലെ പ്രമേഹ രോഗ വ്യാപനം ഐസിഎം ആറിന്റെ പഠനത്തിൽ 8.1 ശതമാനം ഭയാനകമാം വിധം ഉയർന്നിരിക്കുന്നു ഇതിന്റെ കാരണം പാക്ക് ചെയ്ത ജ്യൂസുകളിൽ ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയിരിക്കുന്നത് കൊണ്ടാണ്. നമ്മൾ ഉപയോഗിക്കുന്ന ശുദ്ധജലം ഒഴിച്ചുള്ള മറ്റുള്ള ശീതള പാനീയങ്ങളിൽ അതായത് 300 എം എൽ ബോട്ടലുകളിൽ ഒരു ടീസ്പൂൺ പഞ്ചസാര ആണ് വേണ്ടത്. എന്നാൽ 5 മുതൽ 10 ഗ്രാം വരെ പഞ്ചസാരയുടെ അളവ് കൂടിയതിനാൽ പ്രമേഹ രോഗം വർദ്ധിക്കാൻ കാരണമാകുന്നു. ഇത് കൂടുതലായി ഉപയോഗിക്കുന്നത് കൗമാരക്കാർ ആയതുകൊണ്ട് അവരെ ബോധവൽക്കരണം നടത്തി ഇതിന്റെ ഉപയോഗം പരമാവധി കുറയ്ക്കാൻ വേണ്ടി സ്കൂളുകളിലും കോളേജുകളിലും ബോർഡുകൾ സ്ഥാപിക്കുക എന്നുള്ളതാണ് ലയൺസ് ക്ലബ് കൊയിലാണ്ടിയുടെ ഉദ്ദേശം എന്ന് ലയൺസ് ക്ലബ് പ്രസിഡന്റും, ഈ ചടങ്ങിന്റെ അധ്യക്ഷനുമായ ലയൺ പി വി വേണുഗോപാൽ പറഞ്ഞു.

കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ലയൺ ഡോക്ടർ ഗോപിനാഥൻ ഉദ്ഘാടനം നിർവഹിച്ചു. പന്തലായനി ഹയർസെക്കൻഡറി സ്കൂളിൽ ലയൺ ഡോക്ടർ സുകുമാരൻ ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് സെക്രട്ടറി ലയൺ ടിവി സുരേഷ് ബാബു, ലയൺ സോമസുന്ദരൻ എ പി, പ്രധാന അദ്ധ്യാപകൻ കെ.കെ സുധാകരൻ, പ്രധാന അധ്യാപിക സഫിയ സി. പി, ലയൺ ടി.യം രവി, ഷിഘാ ഒ.കെ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

വെൽഫയർ സ്കൂളിൽ ഫർണിച്ചർ വിതരണം ചെയ്തു

Next Story

ആശാവർക്കർമാർക്ക് പിന്തുണ നൽകി യു. ഡി. എഫ് കൗൺസിലർമാർ

Latest from Local News

കൊഴുക്കല്ലൂർ കൊല്ലർ കണ്ടി കെ.പാച്ചർ അന്തരിച്ചു

മേപ്പയ്യൂർ: മുൻ മേപ്പയ്യൂർ ഗ്രാമ പഞ്ചാവൈസ് പ്രസിഡണ്ടും, കേരള സ്റ്റേറ്റ് എൻ. ജി.ഒ സെൻ്റർ സംസ്ഥാന പ്രസിഡണ്ടുമായിരുന്ന കൊഴുക്കല്ലൂരിലെ കെ.പാച്ചർ കൊല്ലർ

പി.കെ. വേണുഗോപാലിനെ ആദരിച്ചു

അഖിലന്ത്യാ എംപ്ലോയീസ് പ്രൊവിഡണ്ട് ഫണ്ട് കൊയിലാണ്ടി താലൂക്ക് പ്രസിഡൻ്റ്, കേരള സീനിയർ സിറ്റിസൺസ് ഫോറം ചെങ്ങോട്ടുകാവ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ്, ചെങ്ങാട്ടകാവ്

കൊയിലാണ്ടിയിൽ യു.ഡി.എഫ് പ്രകടനം

എംപി ഷാഫി പറമ്പിലിനെ തെരുവിൽ തടയുകയും, അസഭ്യഭാഷയിൽ ആക്ഷേപിക്കുകയും ചെയ്ത Dyfi ഗുണ്ടാ യിസത്തിൽ പ്രതിഷേധിച്ച് കൊയിലാണ്ടിയിൽ  യു.ഡി.എഫ് പ്രതിഷേധപ്രകടനം നടത്തി.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഓഗസ്റ്റ് 29 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഓഗസ്റ്റ് 29 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..       1.ഗൈനക്കോളജി     വിഭാഗം