ലഹരി മാഫിയയുടെ നീരാളി പിടുത്തത്തിൽ നിന്ന് കേരളത്തെ രക്ഷിക്കണം ; മുനീർ എരവത്ത്

കീഴരിയൂർ: ദൈവത്തിൻ്റെ സ്വന്തം നാടെന്ന് ഖ്യാതി കേട്ട കേരളം ലഹരി മാഫിയയുടെ നീരാളിപ്പിടുത്തത്തിൽ അകപ്പെട്ടെന്നും ഇതിനു പിന്നിൽ സംസ്ഥാന സർക്കാരിനും ഭരണത്തിന് നേതൃത്വം നൽകുന്ന പാർട്ടിക്കും പങ്കുണ്ടെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി മുനീർ എരവത്ത് പറഞ്ഞു. നിയമസഭയ്ക്കകത്തും പുറത്തും ലഹരിക്കെതിരെ കാര്യക്ഷമമായ പ്രതിരോധ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷം ആവർത്തിച്ചാവശ്യപ്പെട്ടിട്ടും നിസ്സംഗതയോടെയാണ് സർക്കാർ മുന്നോട്ട് പോവുന്നത്.ഇതിനെതിരെ വലിയ തോതിലുള്ള ജനകീയ പ്രക്ഷോഭം ഉയർന്ന് വരണം.

കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച നോ ഡ്രഗ്സ് നോ ക്രൈം ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ഇടത്തിൽ ശിവൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ.പി രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ചുക്കോത്ത് ബാലൻ നായർ , കെ കെ ദാസൻ, കെ.സി രാജൻ, ബി ഉണ്ണികൃഷ്ണൻ, എം.എം രമേശൻ, കെ.പി സു ലോചന. സവിത നിരത്തിൻ്റെ മീത്തൽ, പി.ഭാസ്കരൻ , സുനീതൻ. സി പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Previous Story

ദുബൈയില്‍ കടലില്‍ കുളിക്കുന്നതിനിടെ പേരാമ്പ്ര സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു

Next Story

കടത്തനാട്ടങ്കം സംഘാടക സമിതി ഓഫീസ് തുറന്നു

Latest from Local News

പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എൻ പി മൊയ്തീൻ അനുസ്മരണം സംഘടിപ്പിച്ചു

പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ ബേപ്പൂർ എം എൽ എ യും മുൻ ഡി.സി.സി പ്രസിഡണ്ടും മലബാറിലെ പ്രമുഖ

മേപ്പയ്യൂർ നൊച്ചാട് നളിനി കണ്ടോത്ത് അന്തരിച്ചു

മേപ്പയ്യൂർ: നൊച്ചാട് കണ്ടോത്ത് പരേതരായ നാരായണൻ അടിയോടി, ഹൈമവതി അമ്മ എന്നിവരുടെ മകളും പയ്യോളി ഹൈസ്കൂൾ മുൻ പ്രിൻസിപ്പലുമായ നളിനി കണ്ടോത്ത്

മധുരമാമ്പഴം (1994 ബാച്ച് പാലോറ) ആറാം വാർഷികാഘോഷം സപ്തംബർ 13ന് പാലോറയിൽ

ഉള്ളിയേരി : ഉള്ളിയേരി പാലോറ ഹയർ സെക്കണ്ടറി സ്കൂളിലെ 1994 ബാച്ച് സെപ്റ്റംബർ 13 ശനിയാഴ്ച പാലോറയിൽവെച്ച് ഒത്തുചേരലിന്റെ ആറാം വാർഷികം

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. മലപ്പുറം ചേലമ്പ്ര സ്വദേശിയായ ഷാജി (47) ആണ് കോഴിക്കോട് മെഡിക്കൽ

മരളൂർ മഹാദേവ ക്ഷേത്രത്തിൽ അഷ്ടമംഗല്യ പ്രശ്നം തുടങ്ങി

കൊയിലാണ്ടി: മരളൂർ മഹാദേവ ക്ഷേത്രത്തിൽ ജ്യോതിഷപണ്ഡിതൻ പയ്യന്നൂർ പെരളം മണികണ്ഠൻ്റെ നേതൃത്വത്തിൽ അഷ്ടമംഗല്യ പ്രശ്നം തുടങ്ങി. എടമന ഉണ്ണികൃഷ്ണൻ നമ്പൂതിരി, ദിലീപ്