കടത്തനാട്ടങ്കം സംഘാടക സമിതി ഓഫീസ് തുറന്നു

അഴിയൂർ ബ്ലോക്ക് പഞ്ചായത്ത് ചോമ്പാല മിനി സ്റ്റേഡിയത്തിൽ മെയ് മൂന്ന് മുതൽ പതിനൊന്ന് വരെ നടത്തുന്ന കടത്തനാട്ടങ്കത്തിന് സംഘാടകസമിതി ഓഫീസ് ചോമ്പാൽ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ പ്രവർത്തനനം തുടങ്ങി. സംസ്ഥാന സാംസ്കാരിക, വിനോദസഞ്ചര വകുപ്പുക്കൾ, ചോമ്പാല മഹാത്മ പബ്ലിക് ലൈബ്രറി, കേരള ഫോക്‌ലോർ അക്കാദമി, കുടുംബശ്രീ മിഷൻ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. അന്യം നിന്നു പോകുന്ന കടത്തനാടിന്റെ കളരി പെരുമയെ നിലനിർത്തുകയും പുതിയ തലമുറയ്ക്ക് പകർന്നു നൽകുകയും ചെയ്യുക എന്ന ലക്ഷ്യമാണ് ഈ സാംസ്കാരിക ഉത്സവത്തിലൂടെ ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.

വിവിധ കലാപരിപാടികളും നാടൻ കലകളും അരങ്ങേറും. ഗവൺമെന്റിനെയും വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന സ്റ്റാളുകളും പുസ്തകോത്സവം, ഭക്ഷ്യമേള, കാർഷിക മേള തുടങ്ങിയവയും മേളയുടെ ഭാഗമാകും. സംഘാടകസമിതി ഓഫീസ് പ്രശസ്ത ഗായകനും പ്രഭാഷകനുമായ വി ടി മുരളി ഉദ്ഘാടനം ചെയ്തു. മാപ്പിളപ്പാട്ട് കലാകാരൻ താജുദ്ദീൻ വടകര മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ഗിരിജ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് വി കെ സന്തോഷ് കുമാർ, മുഹമ്മദ് ഗുരുക്കൾ, പി ശ്രീധരൻ, പി പി രാജൻ, പ്രദീപ് ചോമ്പാല, ബാബു പറമ്പത്ത്, ജനറൽ കൺവീനർ, കെ എം സത്യൻ, ഫെസ്റ്റിവൽ കോർഡിനേറ്റർ വി മധുസൂദനൻ, കെ പി സൗമ്യ, ശ്യാമള കൃഷ്ണാർപ്പിതം, ദീപു രാജു തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

ലഹരി മാഫിയയുടെ നീരാളി പിടുത്തത്തിൽ നിന്ന് കേരളത്തെ രക്ഷിക്കണം ; മുനീർ എരവത്ത്

Next Story

സീനിയർ സിവിൽ പോലീസ് ഓഫീസർ ഒ.കെ. സുരേഷിന് പുരസ്ക്കാരം

Latest from Local News

മന്തരത്തൂർ വലിയാണ്ടിയിൽ അമ്മുക്കുട്ടി അമ്മ അന്തരിച്ചു

തോടന്നൂർ : മന്തരത്തൂർ വലിയാണ്ടിയിൽ അമ്മുക്കുട്ടി അമ്മ (91) അന്തരിച്ചു. തോടന്നൂർ മഹാദേവക്ഷേത്രം മാതൃസമതി അംഗമാണ്. ഭർത്താവ് പരേതനായ ബാലകൃഷണക്കുറുപ്പ്. മക്കൾ

കോഴിക്കോട് ഗവ:മെഡിക്കൽ കോളേജ്ഹോസ്പിറ്റൽ 13-05-25 ചൊവ്വ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ

👉മെഡിസിൻവിഭാഗം ഡോ. പി.ഗീത ‘ 👉ജനറൽസർജറി ഡോ അലക്സ് ഉമ്മൻ 👉ഓർത്തോവിഭാഗം ഡോ.രവികുമാർ 👉ഇ എൻ ടി വിഭാഗം ഡോ.സുരേന്ദ്രൻ 👉സൈക്യാട്രി

ഓപ്പറേഷൻ സിന്ദൂർ , സൈനികർക്ക് അഭിവാദ്യവുമായി വിമുക്ത ഭടൻമാർ

കൊയിലാണ്ടി അരിക്കുളം കീഴരിയൂർ എക്സ് സർവീസ് മെൻ വെൽഫർ അസോസിയേഷൻ ഓപറേഷൻ സിന്ദൂറിന് എക്യദാർഡ്യം പ്രകടിപ്പിച്ചു കൊണ്ട് സംഘടിപ്പിച്ച പ്രകടനവും പൊതുയോഗവും