മഹാത്മജി കോൺഗ്രസ്സ് അദ്ധ്യക്ഷപദം അലങ്കരിച്ചതിൻ്റെ ശതാബ്ദിയോടനുബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കൊയിലാണ്ടി മുനിസിപ്പാലിറ്റി 43, 44 വാർഡ് കമ്മിറ്റികൾ സംഘടിപ്പിച്ച മഹാത്മാഗാന്ധി കുടുംബ സംഗമം സംസ്കാര സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി കാവിൽ.പി. മാധവൻ ഉദ്ഘാടനം ചെയ്തു. മതവിദ്വേഷം പ്രചരിപ്പിച്ച് ജനങ്ങൾക്കിടയിൽ വർഗ്ഗീയ ധ്രുവീകരണം സൃഷ്ടിക്കാനാണ് ബി.ജെ.പിയും സി.പി.എമ്മും ശ്രമിക്കുന്നതെന്നും മതസൗഹാർദം തകർക്കാനുള്ള ശ്രമങ്ങളെ ചെറുക്കാൻ ഗാന്ധിയൻ ആശയങ്ങളെ മുറുകെ പിടിക്കണമെന്നും അദ്ദേഹം പറഞ്ഞു. ശശീന്ദ്രൻ.ടി.എ. അദ്ധ്യക്ഷം വഹിച്ചു. എൻ.വി. വത്സൻ മാസ്റ്റർ അന്താരാഷ്ട്ര വനിതാ ദിന സന്ദേശം നല്കി. വി.വി. സുധാകരൻ, സി.ഭാഗ്യചന്ദ്രൻ, അനിൽകുമാർ.ടി.എ, സുരേന്ദ്രൻ ടി.എ, ഉണ്ണികൃഷ്ണൻ എ.കെ, ശാന്ത നാണോത്ത്, ലത. കെ.ടി, രജിതാ ബിജു, ഒ.കെ. വിജയൻ എന്നിവർ സംസാരിച്ചു.
Latest from Local News
കൊയിലാണ്ടി: കേരളത്തിന്റെ ആതുരസേവന മേഖലയെ സമാനതകളില്ലാത്ത തകർച്ചയിലേക്ക് തള്ളിവിട്ട ആരോഗ്യ മന്ത്രി വീണ ജോർജ് രാജി വെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യൻ
ചെമ്പനോട വാലു പറമ്പിൽ മിഥുൻ (31) കാനഡയിൽ അന്തരിച്ചു. പിതാവ് : ഷാജു. മാതാവ്: ഷോളി. സഹോദരി: ഹിമ. ഞായറാഴ്ച
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 05 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ : നമ്രത
കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ. 05-07-2025 ശനി ഒ.പി.പ്രധാന ‘ഡോക്ടർമാർ മെഡിസിൻവിഭാഗം ഡോ.സൂപ്പി ജനറൽസർജറി ഡോ.രാഗേഷ് ഓർത്തോവിഭാഗം ഇ.എൻടിവിഭാഗം ഡോ.സുമ’ സൈക്യാട്രിവിഭാഗം
കൊടുവള്ളി: കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ 1983-84 എസ്എസ്എൽസി മലയാളം ബാച്ച് 41 വർഷങ്ങൾക്കു ശേഷം ഒത്തുചേർന്നു. കൊടുവള്ളി സർവീസ്