വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിൻ്റെ ഭാഗമായി നിർമ്മിക്കുന്ന ടൗൺഷിപ്പിന് മാർച്ച് 27ന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടും. റവന്യു മന്ത്രി കെ രാജനാണ് ഇത് സംബന്ധിച്ച വിവരങ്ങൾ നിയമസഭയെ അറിയിച്ചത്. നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കുമെന്നും മന്ത്രി കെ രാജൻ അറിയിച്ചു.
പുനരധിവാസത്തിലെ പിഴവുകൾ ചൂണ്ടിക്കാണിച്ച് കൽപ്പറ്റ എംഎൽഎ ടി സിദ്ധീഖ് നൽകിയ അടിയന്തര പ്രമേയ നോട്ടീസിനുള്ള മറുപടിയിലായിരുന്നു കെ രാജൻ തറക്കല്ലിടുന്ന തീയതി പ്രഖ്യാപിച്ചത്.