ചോറോട് :ചോറോട് റെയിൽവേ ഓവർ ബ്രിഡ്ജിന് സമീപമുള്ള ചേന്ദമംഗലം മലോൽമുക്ക് റോഡിലേക്കുള്ള ഗതാഗതം ദേശീയപാതയുടെ പ്രവൃത്തി പൂർത്തീകരിക്കുന്നതോടെ പൂർണമായും ഇല്ലാതാവുന്ന അവസ്ഥയിലാണെന്നും ദേശീയ പാതയിലേക്ക് മേൽ റോഡിൽ നിന്ന് പ്രവേശനം സാധ്യമാക്കണമെന്നുംചോറോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
ചോറോട് പ്രാഥമിക ആരോഗ്യ കേന്ദ്രം, ചോറോട് ഗ്രാമപഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്
റാണി പബ്ലിക് സ്കൂൾ, ചേന്ദമംഗലം എൽ പി സ്കൂൾ ഉൾപ്പെടെയുള്ള വിദ്യാലയങ്ങളിലേക്കുമുള്ള പ്രധാന റോഡും കൂടിയാണ് ഇത്. ചോറോട് പഞ്ചായത്തിലെ
കിഴക്കൻ മേഖലയിലുള്ള ആളുകൾ ഉപയോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഈ റോഡിലേക്ക്
ദേശീയപാതയിൽ നിന്നും പ്രവേശനം നൽകണമെന്നുള്ളത് പ്രദേശവാസികളുടെ പ്രധാനആവശ്യമാണ്
ദേശീയപാതയിൽ ഏതെങ്കിലും തരത്തിലുള്ള തടസ്സം ഉണ്ടായാലും. അടിയന്തര സാഹചര്യങ്ങളിലും ഉപയോഗപ്രദമാകുന്ന സമാന്തര റോഡാണ് അടച്ചുപൂട്ടുന്നത്. ചോറോട് ഓർബ്രിഡ്ജ് തൊട്ട് കൈനാട്ടിപാലം അവസാനിച്ച് ഓർക്കാട്ടേരി ഭാഗത്തേക്കും തിരിച്ചും
തടസ്സമില്ലാത്ത യാത്ര സാധ്യമാകുന്ന വഴിയടക്കുന്നത് ജനദ്രോഹ നടപടിയാണെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി കുറ്റപ്പെടുത്തി. ആശുപത്രിയിലേക്കും മറ്റും പോകേണ്ട സാഹചര്യം വന്നാൽ ദീർഘദൂരം ചുറ്റിതിരിഞ്ഞ് പോകേണ്ട സാഹചര്യമാണ് നിലവിൽ വന്നുചേരുന്നത്.മേൽ വിഷയത്തിൽ അടിയന്തിര നടപടി ആവശ്യപ്പെട്ട് എംപി, എം എൽ എ തുടങ്ങിയവരെ സമീപിക്കാനും യോഗം തീരുമാനിച്ചു. യോഗത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഡ്വ :നജ്മൽ. പി. ടി. കെ അധ്യക്ഷത വഹിച്ചു. ഭാസ്കരൻ എ, ഷാജി ഐ, സുകുമാരൻ ബാലവാടി, മോഹൻദാസ്. കെ. കെ, നജീബ് ചോറോട്,സിന്ധു രാജൻ, ബാലകൃഷ്ണൻ. എ, ഗോകുൽദാസ്, ബിജു ടി എം , ബാലകൃഷ്ണൻ ചെനേങ്കി തുടങ്ങിയവർ സംസാരിച്ചു