കൊയിലാണ്ടി: പിഷാരികാവ് ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് കോടികൾ ചിലവഴിച്ച് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ നേതൃത്വം നൽകുന്ന മലബാർ ദേവസ്വം ബോർഡ് അസിസ്റ്റൻ്റ് കമ്മീഷണർ കെ. കെ. പ്രമോദ് കുമാറിനെയും ട്രസ്റ്റി ബോർഡിനെയും പിഷാരികാവ് ഭക്തജന സമിതി യോഗം അഭിനന്ദിച്ചു. ക്ഷേത്രത്തിന് പരിസരത്തുള്ള ശോചനീയാവസ്ഥയിലുള്ള റോഡുകളും ഊരുചുറ്റൽ റോഡും കാളിയാട്ട മഹോത്സത്തിന് മുമ്പേ അറ്റകുറ്റപണി നടത്തണമെന്ന് യോഗം നഗരസഭയോടാവശ്യപ്പെട്ടു. സമിതി പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ മരളൂർ ആദ്ധ്യക്ഷം വഹിച്ചു. ശിവദാസൻ പനച്ചിക്കുന്ന്, കെ.കെ. മനോജ്, ഷിനിൽ കുമാർ മുല്ലത്തടത്തിൽ, ഓട്ടൂർ ജയപ്രകാശ്, പി.രാജൻ, ടി.ടി. നാരായണൻ, ബാലൻ പത്താലത്ത്, എ. ശ്രീകുമാരൻ നായർ, എം.രാജീവൻ, കെ.കെ. മുരളീധരൻ, ഗംഗാധരൻ ചെമ്പ്ര പ്രസംഗിച്ചു.
Latest from Local News
കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിലെ രൂക്ഷമായ പൊടി ശല്യത്തിന് അടിയന്തിര പരിഹാരം വേണമെന്നാവശ്യം ശക്തമാകുന്നു. മഴ പെയ്തപ്പോള്‍ രൂപം കൊണ്ട കുഴി അടയ്ക്കാന്‍
കൊയിലാണ്ടി: കൊയിലാണ്ടിയിലെ നഗരസഭാ റോഡുകൾ സഞ്ചാരയോഗ്യമാക്കുക, മതിയായ പാർക്കിംഗ് സൗകര്യമില്ലാതെ പെർമിറ്റ് കൊടുക്കുന്നതിനെതിരെ കൊയിലാണ്ടി ഓട്ടോറിക്ഷാ മസ്ദുർ സംഘം ബി എം
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ബാലുശ്ശേരി ബ്ലോക്ക് മൈക്രോ എന്റര്‍പ്രൈസസ് റിസോഴ്‌സ് സെന്ററിന്റെ (എം.ഇ.ആര്‍.സി) ഉദ്ഘാടനം ഉള്ളിയേരിയില്‍ കെ എം സച്ചിന്‍ദേവ്
കേരളത്തെ വിജ്ഞാന സമൂഹമായും സാങ്കേതികമായി മുന്നിട്ടു നില്‍ക്കുന്ന സംസ്ഥാനമായും മാറ്റിയെടുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് പൊതുവിദ്യാഭ്യാസ-തൊഴില്‍ നൈപുണ്യ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി.
കൊയിലാണ്ടി : കൊയിലാണ്ടി ജി ആർ എഫ് ടി എച്ച് എസ്സിൽ സ്പോർട്സ് കോച്ച് (ഫുട്ബോൾ ), ഡാൻസ് എന്നീ വിഷയങ്ങളിൽ