നോമ്പ് എന്നതിന് അറബിയിൽ സൗമ് എന്ന പദമാണ് ഖുർആൻ പ്രയോഗിച്ചത്. സൗമിന് മൗനം എന്ന അർത്ഥം കൂടിയിയുണ്ട്. മിത ഭാഷിയാവുക എന്നത്
പ്രവാചകൻ്റെ മാതൃകയാണ്. ഒരിക്കൽ തിരുനബി പറഞ്ഞു. നിങ്ങൾ സത്യ വിശ്വാസികളാവണമെങ്കിൽ നല്ലത് പറയുക – അല്ലെങ്കിൽ മൗനിയാവുക.
നല്ല വ്യക്തിക്കുണ്ടാവേണ്ട രണ്ട് ഗുണങ്ങളെ തിരുനബി എണ്ണിപ്പറഞ്ഞു. ഒന്ന് സൽസ്വഭാവവും രണ്ട് ദീർഘ മൗനവുമാണ്. വാക്കുൾക്ക് ഹൃദയം കീഴടക്കാനുള്ള സൗന്ദര്യമുണ്ട്. മുഹമ്മദ് നബിയുടെ സംസാരം മാലയിൽ നിന്ന് ഉതിർന്ന് വീഴുന്ന പവിഴ മുത്തുകളെ പോലെയാണന്നാണ് ചരിത്ര കാരൻമാർ വിലയിരുത്തിയത്.
നല്ല രീതിയിൽ സംസാരിക്കുക, ആകർഷകമായി പെരുമാറുക എന്നത് വിശ്വാസിയുടെ യോഗ്യതയായി ആണ് ഇസ്‌ലാം കാണുന്നത്. വാക്കുകൾക്ക് കൊണ്ട് ആശ്വാസമേകാൻ ഈ നോമ്പ് കാലം നമുക്ക് പ്രചോദനമാവട്ടെ.