ആശാവർക്കർമാരുടെ അവകാശ സംരക്ഷണം ഉറപ്പ് വരുത്താൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി മുനീർ എരവത്ത് ആവശ്യപ്പെട്ടു. എല്ലാ മേഖലയിലും സമ്പൂർണ്ണ പരജയമായ പിണാറായി സർക്കാർ കേരളത്തിന് ഒരു ബാധ്യതയായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ തൊഴിൽ മേഖലകളും തകർന്ന് കേരളജനത പട്ടിണിയിലേക്ക് നീങ്ങുമ്പോഴും സർക്കാറിന് യാതൊരു അനക്കവും ഇല്ല. കേരളത്തിൽ ആകെ നടക്കുന്നത് സമ്മേളനമാമങ്കങ്ങൾ മാത്രമാണെന്നും ലഹരിമാഫിയകളും കൊലപാതങ്ങളും കൊണ്ട് കേരളം പൊറുതിമുട്ടുകയാണ്
ആശാവർക്കർമാരുടെ അവകാശ സംരക്ഷണത്തിന് വേണ്ടി ഐ.എൻ.ടി .യു സി അരി ക്കുളം മണ്ഡലം കമ്മറ്റി അരിക്കുളം പഞ്ചായത്ത് ഓഫീസിന് മുമ്പിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐ എൻ ടി യുസി അരിക്കുളം മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് എടച്ചേരി അദ്ധ്യക്ഷനായി ബ്ലോക്ക് കോൺഗ്രസ് നേതാക്കളായ കെ അഷ്റഫ്, സി രാമദാസ്, രാമചന്ദ്രൻ നീലാബരി, ശ്രീധരൻ കണ്ണമ്പത്ത്, അരിക്കുളം മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് ശശി ഊട്ടേരി, കെ ശ്രീകുമാർ, എസ് മുരളിധരൻ അരിക്കുളം ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്യമള എടപ്പള്ളി, ബിന്ദു പറമ്പടി, ബിനിമഠത്തിൽ, മഹിളാ കോൺഗ്രസ്സ് അരിക്കുളം മണ്ഡലം പ്രസിഡന്റ് പി.എം രാധ, ഡി.കെ. ഡി എഫ് പ്രസിഡന്റ് എൻ ഹരിദാസൻ, സേവാദൾ മേപ്പയ്യൂർ ബ്ലോക്ക് ചെയർമാൻ അനിൽകുമാർ, അരിക്കുളം മണ്ഡലം കോൺഗ്രസ് നേതാക്കളായ ടി.ടി ശങ്കരൻ നായർ, പ്രതാപ് ചന്ദ്രൻ, ബാബു പറമ്പടി, ബാലകൃഷ്ണൻ കൈലാസം, കെ.കെ ബാലൻ എന്നിവർ സംസാരിച്ചു. ഐ എൻ ടി യു സി അരിക്കുളം മണ്ഡലം ജനറൽ സെക്രട്ടറി എസ് ശബരി, ഐ എൻ ടി യു സി അരിക്കുളം മണ്ഡലം ട്രഷറർ രാമചന്ദ്രൻ ചിത്തിര, തങ്കമണി ദീപാലയം കെ എം എ ജലീൽ, സൗദ കുറ്റിക്കണ്ടി, കുഞ്ഞിരാമൻ എടകുറ്റ്യാപുറത്ത്, സി.എം രാജൻ എന്നിവർ നേതൃത്വം നൽകി.