മഹാത്മാഗാന്ധി സേവാഗ്രാം ജനറൽബോഡി യോഗവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു. പൊയിൽക്കാവ് യൂ.പി സ്കൂളിൽ നടന്ന ഇഫ്താർ സംഗമം മുൻ പഞ്ചായത്ത് പ്രസിഡണ്ട് കൂമുള്ളി കരുണാകരന്റെ അദ്ധ്യക്ഷതയിൽ നടന്നു. ജില്ലാ കോൺഗ്രസ് പ്രസിഡണ്ട് അഡ്വ.പ്രവീൺ കുമാർ ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്തു. അസീസ് മാസ്റ്റർ മുഖ്യ പ്രഭാഷണവും റമളാൻ സന്ദേശവും നൽകി.
ചടങ്ങിന് ആശംസകൾ അർപ്പിച്ച് കൊണ്ട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മുരളി തൊറോത്ത്, മുസ്‌ലിം ലിഗ് നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് സി.പി അലി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി പി. പ്രമോദ് മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ഹംസ ഹദിയ, മുസ്ലിംലീഗ് പഞ്ചായത്ത് സെക്രട്ടറി ലത്തീഫ് കവലാട്, മുൻ പഞ്ചായത്ത് പ്രസിഡണ്ട് ഷാനി പി.വി, ഷഹീർ ഗാലക്സി, അഖിൽ സിവി തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ യു.വി മനോജ് സ്വാഗതവും സാദിഖ് ടി.വി നന്ദിയും പറഞ്ഞു.
മഹാത്മാഗാന്ധി സേവാഗ്രാം ജനറൽ ബോഡി യോഗം 4.30 ന് പൊയിൽക്കാവ് യു.പി സ്കൂളിൽ വെച്ച് നടന്നു. യോഗത്തിൽ കഴിഞ്ഞകാല പ്രവർത്തനങ്ങൾ വിശദീകരിച്ചു. തുടർന്ന് പുതിയ കമ്മിറ്റി ഭാരവാഹികളെയും , എക്സിക്യുട്ടിവ് അംഗങ്ങളെയും തിരഞ്ഞെടുത്തു. പ്രസിഡണ്ടായി വി.പി പ്രമോദിനെയും , ജനറൽ സെക്രട്ടറിയായി ടി.വി സാദിഖിനെയും ട്രഷറർ യു.വി ശശിധരനെയും , വൈസ് പ്രസിഡണ്ടുമാരായി സി.വി അഖിൽ , പി.സി അബ്ദുള്ള എന്നിവരെയും സെക്രട്ടറിമാരായി അഭിനവ് കണക്കശ്ശേരി, മുഹമ്മദ് റാഫി എന്നിവരെയും തിരഞ്ഞെടുത്തു.