കന്മന ശ്രീധരൻ മാസ്റ്ററുടെ ലേഖനങ്ങളുടെയും പ്രഭാഷണങ്ങളുടെയും സമാഹാരം ‘കാവൽക്കാരനെ ആരു കാക്കും’ മാർച്ച് 12 ന് പ്രകാശനം ചെയ്യും

കൊയിലാണ്ടിയിലെ രാഷ്ട്രീയ-സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യവും പ്രഭാഷകനും ഗ്രന്ഥശാലാപ്രവർത്തകനുമായ കന്മന ശ്രീധരൻ മാസ്റ്ററുടെ ലേഖനങ്ങളുടെയും പ്രഭാഷണങ്ങളുടെയും സമാഹാരം ‘കാവൽക്കാരനെ ആരു കാക്കും’ മാർച്ച് 12 ന് വൈകിട്ട് 05:30ന് കൊയിലാണ്ടി ബസ്സ്റ്റാൻ്റ് പരിസരത്തെ ഓപ്പൺ സ്റ്റേജിൽവെച്ച് പ്രകാശനം ചെയ്യുന്നു. ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശനാണ് പ്രകാശനം നിർവ്വഹിക്കുന്നത്. സി പി ഐ എം ജില്ലാ സെക്രട്ടറി എം മെഹബൂബ് ഏറ്റുവാങ്ങും. പ്രശസ്ത കഥാകൃത്ത് അശോകൻ ചരുവിൽ മുഖ്യാതിഥിയാവും. ദേശാഭിമാനി വാരിക പത്രാധിപരും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന പ്രസിഡണ്ടുമായ ഡോ.കെ പി മോഹനൻ മുഖ്യ ഭാഷണം നടത്തും. പുരോഗമന കലാസാഹിത്യ സംഘം കൊയിലാണ്ടി മേഖലാ കമ്മിറ്റിയുടെ പ്രസിദ്ധീകരണ വിഭാഗമായ ‘ബദ്ലാവ് പബ്ലിക്കേഷൻസ് ‘ വേദിയിൽവെച്ച് കന്മന ശ്രീധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.

സംഘാടക സമിതി ചെയർമാൻ കെ. കെ. മുഹമ്മദ്‌ ആദ്ധ്യക്ഷ്യം വഹിക്കുന്ന ചടങ്ങിൽ കാനത്തിൽ ജമീല എം.എൽ.എ, പു.ക.സ ജില്ലാ സെക്രട്ടറി ഡോ. ഹേമന്ത്കുമാർ, മുൻ എം. എൽ.എ.മാരായ പി. വിശ്വൻ, കെ.ദാസൻ, സി. പി ഐ. എം. ഏരിയ സെക്രട്ടറി ടി. കെ. ചന്ദ്രൻ, നോവലിസ്റ്റ് റിഹാൻ റാഷിദ്, ആർട്ടിസ്റ്റ് സുരേഷ് ഉണ്ണി, ഡോ.മോഹനൻ നടുവത്തൂർ, പത്മിനി എ.പി എന്നിവർ ചടങ്ങിൽ സംബന്ധിക്കും. ‘ബദ് ലാവി’ൻ്റെ ആദ്യ ഗ്രന്ഥമാണ് ‘ കാവൽക്കാരനെ ആരു കാക്കും’.

പത്രസമ്മേളനത്തിൽ കെ. കെ. മുഹമ്മദ്‌, ടി. കെ. ചന്ദ്രൻ, മധു കിഴക്കയിൽ, കെ. ശ്രീനിവാസൻ, പ്രേമൻ തറവട്ടത്ത്, നഗര സഭ സ്ഥിരംസമിതി അദ്ധ്യക്ഷൻ കെ. ഷിജു, ആനന്ദൻ. സി. പി എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിൽ ഉൾപ്പെട്ട റേഷൻ ഗുണഭോക്താക്കളുടെ ഇ- കെ.വൈ.സി മാർച്ച് 31 ന് മുമ്പ് പൂർത്തീകരിക്കണം

Next Story

കൊയിലാണ്ടി നോർത്ത് പത്താം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി കുടുംബസംഗമം നടത്തി

Latest from Local News

പ്രമുഖ സോഷ്യലിസ്റ്റും ജനതാദൾ മേപ്പയ്യൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായിരുന്ന കീഴ്പ്പയ്യൂരിലെ കറുത്തെടത്ത് കുഞ്ഞികണ്ണൻ അന്തരിച്ചു

മേപ്പയ്യൂർ: പ്രമുഖ സോഷ്യലിസ്റ്റും ജനതാദൾ മേപ്പയ്യൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായിരുന്ന കീഴ്പ്പയ്യൂരിലെ കറുത്തെടത്ത് കുഞ്ഞികണ്ണൻ (90) അന്തരിച്ചു. ദീർഘകാലം വിദ്യാഭ്യാസ വകുപ്പിൽ

കെ ദാമോദരൻ അനുസ്മരണം സംഘടിപ്പിച്ചു

പേരാമ്പ്ര. പബ്ലിക് ലൈബ്രറി പേരാമ്പ്ര വായനാ പക്ഷാചരണത്തിന്റെ ഭാഗമായി ഗ്രനതശാല പ്രസ്ഥാനത്തിന്റെ ആദ്യ കാല സംഘാടകനും ചിന്തകനും ഗ്രന്ഥകാരനുമായ കെ ദാമോദരന്റെ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 04-07-2025 വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 04-07-2025 വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ 👉ജനറൽമെഡിസിൻ ഡോ.ഷമീർ വി.കെ 👉സർജറിവിഭാഗം ഡോ.പ്രിയരാധാകൃഷ്ണൻ 👉ഓർത്തോവിഭാഗം ഡോ.സിബിൻസുരേന്ദ്രൻ 👉കാർഡിയോളജി വിഭാഗം

ആരോഗ്യ മന്ത്രി വീണ ജോർജ് ന്റെ രാജി ആവശ്യപെട്ട് നാദാപുരത്തെ യൂത്ത് കോൺഗ്രസ് പ്രതിഷേധം

നാദാപുരം : കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം വീണു സ്ത്രീ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ്‌ നാദാപുരം നിയോജകമണ്ഡലം കമ്മിറ്റിയുടെ