വടകര ജെ ടി റോഡിൽ പരിഷ്കരണ പ്രവർത്തികൾ പൂർത്തിയായിട്ടും ടാറിങ് ജോലി ആരംഭിക്കാത്തത് ദുരിതമാവുന്നു. റോഡിന് ഇരുഭാഗത്തും, കുറുകെയുമുള്ള ഓവു ചാൽ നിർമാണം പൂർത്തിയായിട്ടും ഈ ഭാഗങ്ങളിൽ ടാറിങ് നടക്കാതാണ് ദുരിതത്തിന് പ്രധാന കാരണം. ഇതിന് ഒപ്പം ഓവു ചാൽ നിർമാണത്തിന് കുഴിച്ച ഭാഗങ്ങളിൽ മണ്ണ് താണു കുഴിയായിട്ടുണ്ട്. ഇതിൽ തട്ടി ബൈക്കുകൾ വിഴുന്നുണ്ട്. കൂടാതെ പൊടി ശല്യവും ഇളകി നിൽക്കുന്ന കല്ല് തെറിച്ച് അപകടവുമുണ്ട്. വ്യാപാരികൾ നേരിടുന്ന പ്രയാസങ്ങൾ ദിനംപ്രതി വർധിക്കുകയാണ്. ജെ ടി റോഡിൽ അടിയന്തരമായി റീ ടാറിങ് പ്രവർത്തി നടത്തണമെന്ന് വ്യാപാരി വ്യാവസായി സമിതി വിരഞ്ചേരി യുണിറ്റ് യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് ടി.ഇ ഷനു അധ്യഷത വഹിച്ചു. കെ പത്മനാഭൻ , പി കെ സുധീർ കുമാർ എന്നിവർ സംസാരിച്ചു.
Latest from Local News
ചെങ്ങോട്ടുകാവ് ശ്രീ രാമാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ തിരുവാതിര ഞാറ്റുവേല സമാചരണം സമുചിതമായി ആഘോഷിച്ചു. കൃഷി ഓഫീസർ അഞ്ജനപി.ആർ. ഉദ്ഘാടനം ചെയ്ത
മുചുകുന്ന് ചാലിൽ കല്യാണി അമ്മ (101) അന്തരിച്ചു. ഭർത്താവ് പരേതനായ കൃഷ്ണൻ നായർ. മക്കൾ ദാമോധരൻ, ഗംഗാധരൻ, ശ്രീധരൻ, സരോജിനി, ശാന്ത,
പുളിയഞ്ചേരി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 5ാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാർഡ്തല യോഗവും പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാര
കോലടി കണ്ടിയിൽ പത്മാവതി അമ്മ അന്തരിച്ചു. മകൻ കെ കെ പ്രമോദ് കുമാർ (മലബാർ ദേവസ്വം ബോർഡ് അസിസ്റ്റൻറ് കമ്മീഷണർ, കൊല്ലം
കൊയിലാണ്ടി: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് ബിന്ദു എന്ന സ്ത്രീ മരണപ്പെട്ട സംഭവത്തിൽ മന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊയിലാണ്ടി