ആശാപ്രവർത്തകരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു ഐ.എൻ.ടി.യു സി പേരാമ്പ്ര പഞ്ചായത്ത് ഓഫീസിനു മുൻപിൽ ധർണ്ണ നടത്തി. ആശാവർക്കർമാർ ഉൾപ്പടെ അടിസ്ഥാന വർഗ്ഗത്തിന്റെ അവകാശങ്ങൾ നിഷേധിക്കുന്ന ഇടതു സർക്കാരിന്റെ പതനമാണ് തൊഴിലാളി സമരത്തിന്റെ ലക്ഷ്യമെന്ന് ഐ എൻ ടി യു സി സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് എടാണി പറഞ്ഞു. ആശാപ്രവർത്തകരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു ഐ എൻ ടി യു സി പേരാമ്പ്ര പഞ്ചായത്ത് ഓഫീസിനു മുൻപിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ധർണ്ണ പ്രസിഡന്റ് വി പി സുരേഷ് ഉദ്ഘാടനം ചെയ്തു. ഡിസിസി സെക്രട്ടറി രാജൻ മരുതേരി, പി എസ് സുനിൽ കുമാർ,വി അലിസ് മാത്യു, ഗിരിജ ശശി, പി സി കുഞ്ഞമ്മദ്, ഗംഗധരൻ മാസ്റ്റർ, പി രാജീവൻ, എന്നിവർ പ്രസംഗിച്ചു.
