ഓട്ടോറിക്ഷകളിൽ ‘മീറ്റർ ഇട്ടില്ലെങ്കിൽ സൗജന്യ യാത്ര’ എന്ന സ്റ്റിക്കർ നിർബന്ധമായും പതിപ്പിക്കണമെന്ന ഉത്തരവ് സർക്കാർ പിൻവലിച്ചു

ഓട്ടോറിക്ഷകളിൽ ‘മീറ്റർ ഇട്ടില്ലെങ്കിൽ സൗജന്യ യാത്ര’ എന്ന സ്റ്റിക്കർ നിർബന്ധമായും പതിപ്പിക്കണമെന്ന ഉത്തരവ് സർക്കാർ പിൻവലിച്ചു. ഗതാഗത വകുപ്പ് മന്ത്രി തൊഴിലാളി യൂണിയനുകളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ഇതോടെ സംയുക്ത തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ചിരുന്ന സമരം പിൻവലിച്ചു.

മാർച്ച് ഒന്നുമുതൽ എല്ലാ ഓട്ടോകളിലും നിർബന്ധമായും സ്റ്റിക്കർ പതിപ്പിക്കണമെന്നായിരുന്നു ഉത്തരവ്. എന്നാൽ ഇതിനെതിരേ ഓട്ടോറിക്ഷാ തൊഴിലാളികൾ ശക്തമായ സമരവുമായി രംഗത്തെത്തിയിരുന്നു. മാർച്ച് രണ്ടാം വാരമായിട്ടും ഓട്ടോറിക്ഷകളിലൊന്നിലും സ്റ്റിക്കറുകളും പതിപ്പിച്ചു തുടങ്ങിയിരുന്നുമില്ല. തുടർന്നാണ് സർക്കാരുമായി വീണ്ടും ചർച്ച നടത്തിയത്.

ഓട്ടോറിക്ഷ തൊഴിലാളികൾ അമിത തുക ഈടാക്കുന്നുവെന്നും മീറ്ററിടാതെയാണ് ഓടുന്നതെന്നുമെല്ലാമുള്ള പരാതികൾ തുടർച്ചയായി ലഭിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നടപടിയിലേക്ക് മോട്ടോർ വാഹന വകുപ്പ് കടക്കാൻ തീരുമാനിച്ചത്.

Leave a Reply

Your email address will not be published.

Previous Story

വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിയായി

Latest from Main News

വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിയായി

വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിയായി. ഇതു സംബന്ധിച്ച് കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവ് ലഭിച്ചതായി മന്ത്രി വി.എന്‍. വാസവന്‍

ഗുരുവായൂര്‍ ആനയോട്ടത്തില്‍ ഗുരുവായൂര്‍ ബാലു ഒന്നാമത്

ഗുരുവായൂര്‍ ആനയോട്ടത്തില്‍ ഗുരുവായൂര്‍ ബാലു ഒന്നാമത്. ചെന്താമരാക്ഷന്‍ രണ്ടാം സ്ഥാനം നേടി. കിഴക്കെ ഗോപുര കവാടം കടന്ന് ആദ്യം ക്ഷേത്രവളപ്പില്‍ പ്രവേശിച്ച

കഞ്ചാവുമായി യുവാവ് പിടിയിൽ

  പേരാമ്പ്ര സ്റ്റേഷൻ പരിധിയിലെ എരവട്ടൂർ കനാൽമുക്കിൽ വിൽപനയ്ക്കായ് സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ. എരവട്ടൂർ കനാൽമുക്ക് സ്വദേശി കിഴക്കേക്കര മുഹമ്മദ്

മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിൽ ഉൾപ്പെട്ട റേഷൻ ഗുണഭോക്താക്കളുടെ ഇ- കെ.വൈ.സി മാർച്ച് 31 ന് മുമ്പ് പൂർത്തീകരിക്കണം

മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിൽ ഉൾപ്പെട്ട റേഷൻ ഗുണഭോക്താക്കളുടെ ഇ- കെ.വൈ.സി പൂർത്തീകരിക്കുന്നതിനായി കേന്ദ്രം അനുവദിച്ച സമയപരിധി മാർച്ച് 31ന് അവസാനിക്കും.

പതിനെട്ടാംപടി കയറിവരുന്ന തീർത്ഥാടകർക്ക് നേരിട്ട് ദർശനം നടത്താവുന്ന പുതിയ സംവിധാനം ശബരിമലയിൽ മാർച്ച് 14 മുതൽ

പതിനെട്ടാംപടി കയറിവരുന്ന തീർത്ഥാടകർക്ക് നേരിട്ട് ദർശനം നടത്താവുന്ന പുതിയ സംവിധാനം ശബരിമലയിൽ മീനമാസ പൂജകൾക്കായി നട തുറക്കുന്ന 14 മുതൽ നടപ്പിലാക്കും.