പേരാമ്പ്ര. യുവ തലമുറയെ തകർക്കുന്ന ലഹരിക്കെതിരെ പേരാമ്പ്ര വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്. ലഹരി പൂർണമായി ഇല്ലാതാക്കുക എന്ന മുദ്രാവാക്യവുമായി ബൈക്ക് റാലിയും ലഹരി വിരുദ്ധ പ്രതിജ്‌ഞയും നടത്തി. പേരാമ്പ്ര ടി.ബി പരിസരത്ത് നിന്നും ആരംഭിച്ച റാലി വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി സുരേഷ് ബാബു കൈലാസ് ഫ്ലാഗ് ഓഫ് ചെയ്തു. ബസ് സ്‌റ്റാൻഡ് പരിസരത്ത് നടന്ന വിശദീകരണ യോഗവും പ്രതിജ്‌ഞയും പേരാമ്പ്ര പൊലീസ് ഇൻസ്പെക്ടർ പി.ജംഷിദ് ഉദ്ഘാടനം ചെയ്‌തു. പ്രസിഡൻ്റ് ഫിറാസ് കല്ലാട്ട് അധ്യക്ഷത വഹിച്ചു. ഒ.പി.മുഹമ്മദ്, എൻ.പി.വിധു, ഷരീഫ് ചീക്കിലോട്, സാജിത്ത് ഊരാളത്ത്, വി.എൻ.നൗഫൽ, സി.എം.അഹമ്മദ് കോയ, കിങ് മുഹമ്മദ്, പി.കെ. രാജീവൻ, ജലജ ചന്ദ്രൻ, സലിം മിലാസ്,സംബന്ധിച്ചു.
Latest from Local News
നന്തി കിഴൂർ റോഡ് അടക്കരുത് സമര പന്തൽ ഉദ്ഘാടനം ചെയ്തു. എൻ.എച്ച് 66 ൻ്റ ഭാഗമായി നന്തി ചെങ്ങോട്ട് കാവ് ബൈപാസ്
കൊയിലാണ്ടി: ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറന്ന് മോഷണം. നമ്പ്രത്തുകര വെളിയണ്ണൂർ തെരു ഗണപതി ക്ഷേത്രത്തിലെ ഭണ്ഡാരമാണ് മോഷ്ടിച്ചത്. മൂന്നു ഭണ്ഡാരങ്ങളാണ് കുത്തി തുറന്നത്.
ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് വികസന സദസ്സ് അഡ്വ. കെ.എം. സച്ചിൻ ദേവ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് കൈവരിച്ച പ്രധാന നേട്ടങ്ങളും
പേരാമ്പ്ര സംഘർഷത്തില്‍ ഏഴ് യുഡിഎഫ് പ്രവർത്തകർ അറസ്റ്റിൽ. പ്രതിഷേധ പ്രകടനത്തിനിടെ പൊലീസിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു എന്ന കേസിലാണ് അറസ്റ്റ്.
കൂമുള്ളി പുതുക്കോട്ട് ശാല ദുർഗ്ഗാദേവി ക്ഷേത്രത്തിൽ നവംബർ എട്ടു മുതൽ 15 വരെ ഭാഗവത സപ്താഹാചാര്യൻ സ്വാമി ഉദിത് ചൈതന്യയുടെ നേതൃത്വത്തിൽ