ഊരത്ത് നൊട്ടിക്കണ്ടി ക്ഷേത്രം ഭരതനാട്യം അരങ്ങേറ്റം ഇന്ന്

കുറ്റ്യാടി: ഭക്തിയുടെയും ആചാരാനുഷ്ഠാനങ്ങളുടെയും അപ്പുറം ഒരു ക്ഷേത്രം, ഗ്രാമത്തിലെ കൊച്ചുകുട്ടികളുടെ കലാപരമായ കഴിവുകൾക്ക് പ്രചോദനമാകുന്ന വേറിട്ട കാഴ്ചയ്ക്ക് വേദിയാവുകയാണ് ഊരത്ത് ദേശം. ഊരത്ത് നൊട്ടിക്കണ്ടി ഗുളികൻ തറ ഭഗവതി ക്ഷേത്ര സന്നിധിയാണ് നാടിനൊന്നാകെ മാതൃകയായ പ്രവർത്തനത്തിന് തിങ്കളാഴ്ച സാക്ഷ്യം വഹിക്കുന്നത്. ചിത്രരചന, യോഗ, നൃത്തം തുടങ്ങി കുട്ടികളുടെ കലാപരമായ കഴിവുകൾക്കാണ് ക്ഷേത്ര കമ്മിറ്റി പൂർണ പിന്തുണയുമായി രംഗത്തുള്ളത്.

മൂന്നുവർഷത്തോളമായി ഭരതനാട്യം പഠിച്ചു വരുന്ന ക്ഷേത്രം കലാർപ്പണ നൃത്ത വിദ്യാലയത്തിലെ പതിനേഴ് കൊച്ചു കുട്ടികളുടെ ഭരതനാട്യം അരങ്ങേറ്റം ക്ഷേത്രം ഉത്സവത്തോടനുബന്ധിച്ച് തിങ്കളാഴ്ച രാത്രി 7 മണിക്ക് ക്ഷേത്ര സന്നിധിയിൽ നടക്കും. ഉത്സവങ്ങൾ നാടിൻ്റെ നന്മയും സൗഹാർദ്ദവും ഊട്ടി ഉറപ്പിക്കുമ്പോൾ കുട്ടികളുടെ കലാപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനാസ്പദമായ പദ്ധതികൾക്ക് നൊട്ടിക്കണ്ടി ക്ഷേത്രം വരും നാളുകളിൽ തുടക്കം കുറിക്കുമെന്ന് ക്ഷേത്രം കമ്മിറ്റി പ്രസിഡൻ്റ് ടി.കെ. സന്ദീപ്, സെക്രട്ടറി പി.പി. ഗോപി, എൻ.കെ. അജീഷ്, പി.രജിലേഷ്, പി.പി. ബാബു എന്നിവർ പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

കഞ്ചാവുമായി യുവാവ് പിടിയിൽ

Next Story

ആശാപ്രവർത്തകരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു ഐ.എൻ.ടി.യു സി പേരാമ്പ്ര പഞ്ചായത്ത്‌ ഓഫീസിനു മുൻപിൽ ധർണ്ണ നടത്തി

Latest from Local News

കോഴിക്കോട് ഗവ:മെഡിക്കൽ കോളേജ്ഹോസ്പിറ്റൽ 13-05-25 ചൊവ്വ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ

👉മെഡിസിൻവിഭാഗം ഡോ. പി.ഗീത ‘ 👉ജനറൽസർജറി ഡോ അലക്സ് ഉമ്മൻ 👉ഓർത്തോവിഭാഗം ഡോ.രവികുമാർ 👉ഇ എൻ ടി വിഭാഗം ഡോ.സുരേന്ദ്രൻ 👉സൈക്യാട്രി

ഓപ്പറേഷൻ സിന്ദൂർ , സൈനികർക്ക് അഭിവാദ്യവുമായി വിമുക്ത ഭടൻമാർ

കൊയിലാണ്ടി അരിക്കുളം കീഴരിയൂർ എക്സ് സർവീസ് മെൻ വെൽഫർ അസോസിയേഷൻ ഓപറേഷൻ സിന്ദൂറിന് എക്യദാർഡ്യം പ്രകടിപ്പിച്ചു കൊണ്ട് സംഘടിപ്പിച്ച പ്രകടനവും പൊതുയോഗവും