ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ചെങ്ങോട്ടു കാവ് മണ്ഡലം വാർഡ് 6 കുടുംബസംഗമവും,ആറോതിദാമോദരൻ അനുസ്മരണവും ജില്ലാ കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് അഡ്വ: കെ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് ആർ.ഷഹിൻ മുഖ്യപ്രഭാഷണം നടത്തി, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് മുരളി തൊറോത്ത് ആറോതി ദാമോദരൻ അനുസ്മരണം നടത്തി. യു. ഗംഗാധരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് വി.പി.പ്രമോദ്, പഞ്ചായത്ത് അംഗം ബിന്ദു മുതിരകണ്ടത്തിൽ, എ.എം. ദേവി, ലിജിത, വിശ്വൻ പിലാത്തോട്ടത്തിൽ, എ.കെ. ഷാലി, കെ.എൻ. ഭാസ്കരൻ. ബാബു.പി.വി, ബാലരാമൻ എന്നിവർ സംസാരിച്ചു. മികച്ച അoഗനവാടി വർക്കർക്കുള്ള സംസ്ഥാന പുരസ്ക്കാരം നേടിയശ്രീമതി ഉഷാകുമാരിയെയും മുതിർന്ന പൗരൻമാരേയും ആദരിച്ചു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 23 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.എല്ല് രോഗവിഭാഗം ഡോ:റിജു. കെ. പി 10:30
ഇരിങ്ങൽ അറുവയിൽ ശ്രീ കുട്ടിച്ചാത്തൻ ക്ഷേത്ര മഹോത്സവം 22ന് തുടങ്ങും. 22ന് രാത്രി 7 മണിക്ക് നാടകം “ഇത് ശാകുന്തള പർവ്വം”.
കൊയിലാണ്ടി കുറുവങ്ങാട് കാക്രാട്ട് മീത്തൽ മാതു (83) അന്തരിച്ചു. ഭർത്താവ് ഗോപാലൻ. മക്കൾ സുമതി, പരേതനായ രമേശൻ (കടമേരി). മരുമകൻ കാക്രാട്ട്
തിക്കോടി ചെറു മത്സ്യ ബന്ധന തുറമുഖം (ഫിഷ്ലാന്റിംഗ് സെന്റര്) നിര്മ്മിക്കാന് ഹാര്ബര് എഞ്ചിനിയറിംഗ് വകുപ്പ് തയ്യാറാക്കിയ 5.27 കോടി രൂപയുടെ പദ്ധതിയ്ക്ക്
മേലൂർ തെന്നച്ചേരി രാഘവൻ നായർ (66) അന്തരിച്ചു. അച്ചൻ കേളുകുട്ടി നായർ, അമ്മ കല്യാണി അമ്മ, ഭാര്യ രാധ, മക്കൾ രാജു







