മേലൂർ കെ എം എസ് ലൈബ്രറിയുടെ നേതൃത്വത്തിൽ എ പി ബാലൻ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. അനുസ്മരണ പരിപാടി ഫയർ & സേഫ്റ്റി അസി സ്റ്റേഷൻ ഓഫീസർ അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ ശ്രീജിത്ത് കുമാർ എസ് അദ്ധ്യക്ഷത വഹിച്ചു. ബാലൻ അനുസ്മരണം എ സജീവ് കുമാർ നടത്തി. ഓൾ ഇന്ത്യ സ്റ്റൈൽ മാർഷൽ ആർട്സ് ഓപ്പൺ ടൂർണമെന്റിൽ 12-14 bellow 35 kg കാറ്റഗറിയിൽ മൂന്നാം സ്ഥാനം നേടിയ ആദി സൂര്യ പി വി യ്ക്ക് മുൻ എംഎൽ എ .പി വിശ്വൻ മാസ്റ്റർ ഉപഹാരം നൽകി അനുമോദിച്ചു.
മികച്ച ലൈബ്രറിയ്ക്കുള്ള ശ്രീ ഇ കെ ദാമു മാസ്റ്റർ പുരസ്കാരം കെ എം എസ് ലൈബ്രറിയ്ക്ക് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ വി രാജൻ സമർപ്പിച്ചു. ലൈബ്രറി സെക്രട്ടറി പി സി സുരേഷ് ഏറ്റുവാങ്ങി . മുൻ ഫയർ & സേഫ്റ്റി സ്റ്റേഷൻ ഓഫീസർ സി പി ആനന്ദൻ, അനിൽ പറമ്പത്ത്, ശ്രീസുതൻ പുതുക്കോടന, രാജൻപിലാക്കാട്ട്, ബിജുലാൽ കെ, എ കരുണാകരൻ കലമംഗലത്ത്, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി വേണു മാസ്റ്റർ, എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സ്വാഗത സംഘം കൺവീനർ സജിത്ത് ജി ആർ സ്വാഗതവും ലൈബ്രേറിയൻ തുളസി നന്ദിയും പറഞ്ഞു.