പതിനെട്ടാംപടി കയറിവരുന്ന തീർത്ഥാടകർക്ക് നേരിട്ട് ദർശനം നടത്താവുന്ന പുതിയ സംവിധാനം ശബരിമലയിൽ മാർച്ച് 14 മുതൽ

പതിനെട്ടാംപടി കയറിവരുന്ന തീർത്ഥാടകർക്ക് നേരിട്ട് ദർശനം നടത്താവുന്ന പുതിയ സംവിധാനം ശബരിമലയിൽ മീനമാസ പൂജകൾക്കായി നട തുറക്കുന്ന 14 മുതൽ നടപ്പിലാക്കും. പതിനെട്ടാം പടി ചവിട്ടി എത്തുന്ന തീർഥാടകർക്ക് ഫ്ലൈ ഓവർ ഒഴിവാക്കി കൊടിമരത്തിന് ചുവട്ടിൽ ഇരുവശങ്ങളിലൂടെ ബലിക്കല്ലിന്റെ ഇരുവശങ്ങളിലൂടെ വരിയായി കടന്ന്‌ കിഴക്കേ വാതിൽ പ്രവേശിക്കുമ്പോൾ മുതൽ ദർശനം ലഭിക്കുന്ന വിധമാണ് പുതിയ സംവിധാനം. പുതിയ സംവിധാനത്തിനായുള്ള പ്ളാറ്റ്ഫോമിന്റെ നിർമ്മാണം അവസാനഘട്ടത്തിലാണ്. കിഴക്കേ മണ്ഡപത്തിന്റെ വാതിൽ മുതൽ സോപാനം വരെ രണ്ടു വരികളായി കയറിപ്പോകാനുള്ള തരത്തിലാണ് പ്ളാറ്റ്ഫോമിന്റെ നിർമ്മാണം. രണ്ട് വരികളെ വേർതിരിക്കാൻ കാണിക്കവഞ്ചിയും നിർമ്മിക്കും. ഈയാഴ്‌ച തന്നെ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്‌.

Leave a Reply

Your email address will not be published.