ചേമഞ്ചേരി: ലോക വനിതാ ദിനത്തിൽ അഭയം വനിതാവേദിയുടെ കാരുണ്യ ഹസ്തം അഭയം ചേമഞ്ചേരിക്ക് സമർപ്പിച്ചു. വനിതാ ദിനാഘോഷം ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. വനിതാവേദി പ്രസിഡണ്ട് പ്രീത പൊന്നാടത്ത് അധ്യക്ഷത വഹിച്ചു. കോഴിക്കോട് സെന്റർ റോട്ടറി കബ്ബ് അഭയത്തിന് ഇലക്ട്രോണിക്സ് വീൽ ചെയർ കൈമാറി. പ്രസിഡണ്ട് ദിനേശൻ , സിക്രട്ടറി വിപിൻ, ആശാലത , രൂപേഷ് ലാൽ , ഫയസ് , അച്യുതൻ തുടങ്ങിയവർ സംബന്ധിച്ചു. വനിതാവേദി സോഷ്യൽ മീഡിയ വഴി സമാഹരിച്ച തുകയുടെ ചെക്ക് വേദി സിക്രട്ടറി അരുണ, ട്രഷറർ അനീഷ കല്ലിൽ ജോ സിക്രട്ടറിമാരായ സബിത , ബിനിത , അഖില എന്നിവർ ചേർന്ന് സമർപ്പിച്ചു. അഭയം ജനറൽ സിക്രട്ടറി മാടഞ്ചേരി സത്യനാഥൻ അഭയത്തിന്റെ പ്രവർത്തനരേഖ അവതരിപ്പിച്ചു. മുസ്തഫ ഒലീവ്, പി.പി. അബ്ദുൾ ലത്തീഫ്, ശശി കൊളോത്ത്, എന്നിവർ സംസാരിച്ചു. അരുണ അരുണോദയം സ്വാഗതവും കെ പ്രസന്ന നന്ദിയും രേഖപ്പെടുത്തി.
Latest from Local News
ചലച്ചിത്ര സ്നേഹികളുടെ സംഘടനയായ ക്യു എഫ് എഫ് കെ (കൊയിലാണ്ടി ഫിലിം ഫാക്ടറി കോഴിക്കോട്) യുടെ 2026-27 കാലയളവിലേക്കുള്ള ഭരണ സമിതി
20 വർഷങ്ങളായി കോഴിക്കോട് വെങ്ങാലിയിൽ പ്രവർത്തിച്ചു വരുന്ന എവർഗ്രീൻ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ചിത്രരചനാ മത്സരം നടത്തി. ചിത്രരചന മത്സരം സ്‌കൂൾ
മേലൂർ തൈക്കണ്ടി നാരായണൻ നായർ (88) അന്തരിച്ചു. ഭാര്യ നളിനി അമ്മ. മക്കൾ അനിത, അനിൽകുമാർ (ടോയോ എഞ്ചിനീയറിംഗ് ഏറണാകുളം) അജിത്
കണ്ണോത്ത് യു.പി സ്കൂളിൽ വെച്ച് നടന്ന മേപ്പയ്യൂർ ഗവ: വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂൾ എൻ.എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു. വീട്ടിൽ
ഹരിത കർമ്മ സേനാംഗങ്ങൾക്ക് കിട്ടിയ സ്വർണ്ണാഭരണം തിരിച്ചു നൽകി മാതൃകയായി. ചേളന്നൂർ വീടുകളിൽ നിന്ന് ശേഖരിച്ച മാലിന്യങ്ങൾ ശേഖരിച്ച കൂട്ടത്തിൽ കിട്ടിയ







