സംസ്ഥാനത്ത് വീണ്ടും മഴ എത്തുന്നു. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് വീണ്ടും മഴ എത്തുന്നു. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും ബുധനാഴ്ച മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

അതിനിടെ സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്‍കി. ജാഗ്രതയുടെ ഭാഗമായി കൊല്ലം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ദിവസങ്ങളില്‍ കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും (സാധാരണയെക്കാള്‍ 2 – 3°C കൂടുതല്‍) ഉയരാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ഈ ദിവസങ്ങളില്‍ ചൂടും ഈര്‍പ്പവുമുള്ള അന്തരീക്ഷ സ്ഥിതിയ്ക്ക് സാധ്യതയുണ്ട്.

Leave a Reply

Your email address will not be published.

Previous Story

ചിത്രകൂടം പെയിൻ്റിംഗ് കമ്മ്യൂണിയുടെ ആഭിമുഖ്യത്തിൽ ലഹരി ബോധവൽക്കരണക്ലാസ് നടത്തി

Next Story

വിശുദ്ധിയും പരിത്യാഗവും

Latest from Local News

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കൊടുവള്ളി: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊടുവള്ളി വാവാട് മാട്ടാപ്പൊയിൽ കെ.കെ.രതീഷ് (44) ആണ് മരിച്ചത്. പനിയെ തുടർന്ന് കഴിഞ്ഞ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 10 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 10 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ മുഹമ്മദ്

കോഴിക്കോട് ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 10-03-25 തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

കോഴിക്കോട് ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 10-03-25 തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ 👉ജനറൽമെഡിസിൻ ഡോ.ജയേഷ്കുമാർ 👉സർജറിവിഭാഗം ഡോ ശ്രീജയൻ. 👉ഓർത്തോവിഭാഗം ഡോ.ജേക്കബ് മാത്യു 👉കാർഡിയോളജി’

ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും മുസ്‌ലിംലീഗ് സ്ഥാപക ദിന സമ്മേളനവും തിങ്കളാഴ്ച

കോഴിക്കോട്: ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും മുസ്ലിംലീഗ് സ്ഥാപക ദിന സമ്മേളനവും ഖാഇദെ മില്ലത്ത് ജീവിത വഴികൾ പുസ്തക പ്രകാശനവും മാർച്ച്

കൊയിലാണ്ടി നെല്യാടികടവ് പെരുങ്കുനി ശോഭ അന്തരിച്ചു

കൊയിലാണ്ടി: നെല്യാടികടവ് പെരുങ്കുനി ശോഭ (55) അന്തരിച്ചു. അച്ഛൻ : പരേതനായ ശങ്കരൻ. മാതാവ്: പരേതയായ നാരായണി.ഭർത്താവ്: പരേതനായ സുരേന്ദ്രൻ. മക്കൾ: