പൊയിൽകാവ്:- പൊയിൽകാവ് എച്ച്.എസ്.എസ് ലെ 2023-25 ബാച്ച് സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്നു. മുഖ്യാതിഥി ശ്രീലാൽചന്ദ്രശേഖരൻ (ഇൻസ്പെക്ടർ ഓഫ് പോലീസ് കൊയിലാണ്ടി ) അഭിവാദ്യം സ്വീകരിച്ചു.
പ്രൗഢ ഗംഭീരമായ ചടങ്ങിൽ സബ് ഇൻസ്പെക്ടർമാരായ ജിതേഷ് . കെ .എസ്, ദിലീഷ് സാട്ടോ, വാർഡ് മെമ്പർ . ബേബി സുന്ദർ രാജ്, പ്രിൻസിപ്പൽ . ചിത്രേഷ് പി ജി , പ്രധാനധ്യാപിക ബീന. കെ.സി, പി.ടി എ പ്രസിഡൻ്റ് രാഗേഷ്, പി.ടി.എ പ്രതിനിധി സാബു കീഴരിയൂർ എന്നിവർ സന്നിഹിതരായിരുന്നു.
ഡ്രിൽ ഇൻസ്ട്രെക്ടർ കുമാരി മവ്യ കേഡറ്റുകൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു.
നിഹാരിഗ രാജ് പരേഡ് ഇൻ കമാൻഡറും അനുഗ്രഹ ബി. എസ് സെക്കൻ്റ് ഇൻ കമാൻഡറുമായ പരേഡിൽ പെൺകുട്ടികളുടെ പ്ലാറ്റൂൺ തേജ പൂർണ്ണയും ആൺകുട്ടികളുടെ പ്ലാറ്റൂൺ വിശാൽ കൃഷ്ണയും നയിച്ചു. പരേഡിന് കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ സുജിത്. സി , ലിൻസി .കെ, സീനിയർ പോലീസ് ഓഫീസർ മണികണ്ഠൻ എന്നിവർ നേതൃത്വം നൽകി
Latest from Local News
“കൊയിലാണ്ടിയിൽ ഡെന്റൽ ക്ലിനിക്കിന്റെ സേവനം ഇനിമുതൽ ഞായറാഴ്ചകളിലും ലഭ്യം..” കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡെന്റൽ വിഭാഗം ഇനി മുതൽ ഞായറാഴ്ചകളിലും
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 20 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരു സേവനങ്ങളും. 1. ജനറൽ മെഡിസിൻ വിഭാഗം
കോഴിക്കോട് താമരശ്ശേരി അമ്പായത്തോട് ബാറില്‍ കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് നാല് പേരെ അറസ്റ്റ് ചെയ്തു. കൈതപ്പൊയില്‍ പുതിയപുരയില്‍
കൊയിലാണ്ടി : ആയുസ്സിൻ്റെ ഭൂരിഭാഗവും ജീവിതയാത്രയുടെ സഹന വഴികളിൽ സൈക്കിളിനെ സഹചാരിയാക്കിയ 79 കാരന് പുതിയ സൈക്കിൾ നൽകി വാട്സ്സപ്പ് കൂട്ടായ്മ.
നടുവത്തൂർ. :പരേതനായ മണ്ണാങ്കണ്ടി ഗോപാലൻ നായരുടെ മകൻ കുട്ടികൃഷ്ണൻ (57) അന്തരിച്ചു അമ്മ പാറു അമ്മ ഭാര്യ ഷൈനി മകൾ അശ്വതി