കാസര്‍കോട് നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി

കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. 15കാരി ശ്രേയ, ഇവരുടെ അയൽവാസിയായ പ്രദീപ് (42) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.വീടിന് സമീപത്തുള്ള ഗ്രൗണ്ടിന് സമീപം കാടുപിടിച്ച പ്രദേശത്താണ് പെണ്‍കുട്ടിയേയും യുവാവിനേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയെ കാണാതായ സംഭവത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയ്.

പെണ്‍കുട്ടിക്കൊപ്പം കാണാതായ പ്രദീപിനെതിരെ ആരോപണവുമായി മാതാപിതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇരുവരുടെയും മൊബൈൽ ഫോണുകള്‍ സ്വിച്ച് ഓഫായത് ഒരേയിടത്ത് നിന്നായിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിലാണിപ്പോള്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. പൈവളിഗയിലെ പ്രിയേഷ്-പ്രഭാവതി ദമ്പതികളുടെ മകളാണ് ശ്രേയ. മൂന്നാഴ്ച മുമ്പാണ് ശ്രേയയെ കാണാതായത്.

Leave a Reply

Your email address will not be published.

Previous Story

ഗുരുവായൂർ ദേവസ്വത്തിൽ വാച്ച് മാൻ, വനിതാ സെക്യുരിറ്റി മാരുടെ ഒഴിവ്

Next Story

കേരള സ്റ്റേറ്റ് പെൻഷനേഴ്സ് അസോസിയേഷൻ കൊയിലാണ്ടി നിയോജകമണ്ഡലം വനിതാ ഫോറം വനിതാ ദിനം ആചരിച്ചു

Latest from Local News

ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

കൊടുവള്ളി: കരുവൻപൊയിൽ സ്നേഹക്കൂട് റസിഡൻസിന്റെ നേതൃത്വത്തിൽ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു.കേരള സ്റ്റേറ്റ് മിനറൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് ചെയർമാൻ വായോളി മുഹമ്മദ്

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കൊടുവള്ളി: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊടുവള്ളി വാവാട് മാട്ടാപ്പൊയിൽ കെ.കെ.രതീഷ് (44) ആണ് മരിച്ചത്. പനിയെ തുടർന്ന് കഴിഞ്ഞ