കേരള സ്റ്റേറ്റ് പെൻഷനേഴ്സ് അസോസിയേഷൻ (KSSPA)കൊയിലാണ്ടി നിയോജകമണ്ഡലം വനിതാ ഫോറം വനിതാ ദിനം ആചരിച്ചു. CKG ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി വനിതാ ഫോറം സംസ്ഥാനകമ്മിറ്റി അംഗം പ്രേമവല്ലി ഉദ്ഘാടനം ചെയ്തു. ഈ വനിതാ ദിനത്തിൽ പോലും സമരം ചെയ്യുന്ന ആശാ വർക്കർമാരോട് ഇടതുപക്ഷ സർക്കാർ കാണിക്കുന്ന അനീതിക്കെതിരെ പ്രതിഷേധിക്കാൻ എല്ലാ വനിതകളും ഒന്നിക്കണമെന്ന് അവർ ആഹ്വാനം ചെയ്തു. വ്യത്യസ്ത മേഖലകളിൽ കഴിവുതെളിയിച്ച് അംഗീകാരം നേടിയ പ്രേമകുമാരി എസ്.കെ, വള്ളി പരപ്പിൽ, സഫിയ എന്നിവരെ ആദരിച്ചു. തുടർന്ന് സൈക്കോളജിസ്റ്റു ട്രൈനറുമായ ഗഫൂർ തിക്കോടി മുഖ്യപ്രഭാഷണം നടത്തി. ചന്ദ്രമതി പൊയിൽക്കാവ് സ്വാഗതം ആശംസിച്ച പരിപാടിയിൽ നിയോജകമണ്ഡലം വനിതാ ഫോറം പ്രസിഡൻ്റ് ഇന്ദിര ടി.കെ അധ്യക്ഷത വഹിച്ചു. പ്രേമകുമാരി, കൃഷ്ണൻ ടി.കെ, ബാലൻ ഒതയോത്ത്, രവീന്ദ്രൻമണമൽ, വള്ളി പരപ്പിൽ എന്നിവർ സംസാരിച്ചു.
Latest from Local News
കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാനാണ് പി.എം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നതിലൂടെ എൽ ഡി എഫ് സർക്കാർ ശ്രമിക്കുന്നത്. കോഴിക്കോട് സിവിൽ
പേരാമ്പ്ര: മുതുകാട് ക്ഷേത്രത്തിനുസമീപം തെങ്ങിൽ കുടുങ്ങിയ യുവാവിനെ അഗ്നിശമനസേന അതിസാഹസികമായി രക്ഷപ്പെടുത്തി. ഇന്നലെ വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. തെങ്ങുകയറ്റയന്ത്രം തകരാറായതിനാലെ തുടർന്ന്
ചേളന്നൂർ: ചിത്രകാരനും ശിൽപ്പിയും കെ ജി ഹർഷന്റെ സ്മരണാർത്ഥം ചേളന്നൂർ അമ്മംമലയിൽ താഴം പുതിയേടത്ത് താഴം റോഡിന് കെ.ജി ഹർഷൻ റോഡ്
കൊയിലാണ്ടി: ദേശീയ പാതയില്‍ വടകരയ്ക്കും കൊയിലാണ്ടിയിക്കും ഇടയില്‍ ബസ്സോട്ടം കടുത്ത പ്രതിസന്ധിയില്‍. റോഡുകള്‍ തകര്‍ന്നു കിടക്കുന്നതാണ് ബസ്സ് സര്‍വ്വീസിനെ ഗുരുതരമായി ബാധിക്കുന്നത്.
മേപ്പയ്യൂർ : കീഴ്പ്പയ്യൂരിലെ പറമ്പത്ത് ദേവി (71) അന്തരിച്ചു. ഭർത്താവ് പി.എം അരുത്തൻ (റിട്ട വാട്ടർ അതോറിറ്റി). മക്കൾ: രാജീവൻ (ബ്രൂണ),







