ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും മുസ്‌ലിംലീഗ് സ്ഥാപക ദിന സമ്മേളനവും തിങ്കളാഴ്ച

/

കോഴിക്കോട്: ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും മുസ്ലിംലീഗ് സ്ഥാപക ദിന സമ്മേളനവും ഖാഇദെ മില്ലത്ത് ജീവിത വഴികൾ പുസ്തക പ്രകാശനവും മാർച്ച് 10ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് കോഴിക്കോട് ലീഗ് ഹൗസിലെ സി.എച്ച് ഓഡിറ്റോറിയത്തിൽ നടക്കും. മുസ്‌ലിംലീഗ് നാഷണൽ പൊളിറ്റിക്കൽ അഡൈ്വസറി കമ്മിറ്റി ചെയർമാൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. മുസ്ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദർ മൊയ്തീൻ സ്ഥാപകദിന പ്രഭാഷണം നിർവ്വഹിക്കും. ദീർഘകാലം മുസ്ലിംലീഗ് പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുന്ന പരിപാടിയിൽ ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അനുസ്മരണ പ്രഭാഷണം നിർവ്വഹിക്കും. 18 വർഷം മലപ്പുറം ജില്ലാ മുസ്ലിംലീഗിന്റെ പ്രസിഡന്റായും 13 വർഷക്കാലം മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ പ്രസിഡന്റായും സേവനമനുഷ്ഠിച്ച ഹൈദരലി ശിഹാബ് തങ്ങൾ 2022 മാർച്ച് ആറിനാണ് വിടവാങ്ങിയത്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ വൈസ് പ്രസിഡന്റായും വിവിധ മത, സാമൂഹിക സ്ഥാപനങ്ങളുടെ പ്രസിഡന്റായും സൗമ്യവും ശക്തവുമായ നേതൃത്വം വഹിച്ച ഹൈദരലി ശിഹാബ് തങ്ങൾ പി.എം.എസ്.എ പൂക്കോയ തങ്ങളുടെ മകനായി 1947 ജൂണിലാണ് ജനിക്കുന്നത്. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗത്തെ തുടർന്ന് 2009ലാണ് മുസ്ലിംലീഗിന്റെ അധ്യക്ഷപദവി ഏറ്റെടുത്തത്. സുന്നി യുവജനസംഘം സംസ്ഥാന പ്രസിഡന്റും ആയിരത്തിലേറെ മഹല്ലുകളുടെ ഖാളിയുമായിരുന്നു. മുസ്ലിംലീഗ് ദേശീയ, സംസ്ഥാന നേതാക്കൾ ചടങ്ങിൽ സംബന്ധിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം അറിയിച്ചു.
ഖാഇദെ മില്ലത്ത്; ജീവിതവഴികൾ സാദിഖലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്യും
കോഴിക്കോട്: അഹമ്മദ് കുട്ടി ഉണ്ണികുളം എഴുതിയ ഖാഇദെ മില്ലത്ത്; ജീവിതവഴികൾ ചരിത്രഗ്രന്ഥത്തിന്റെ പ്രകാശനം ചടങ്ങിൽ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും. ഖാഇദെ മില്ലത്തിന്റെ ജനനം മുതൽ മരണം വരെയുള്ള ജീവിതത്തെ സമ്പൂർണമായി പ്രതിപാദിക്കുന്ന 57 അധ്യായങ്ങളുള്ള ജീവചരിത്രമാണിത്. നിരവധി ചരിത്ര രേഖകളും അനവധി വ്യക്തിത്വങ്ങളുടെ അഭിമുഖങ്ങളും ആധാരമാക്കിയാണ് പുസ്തകം രചിച്ചത്. 48 വർഷമായി സ്വതന്ത്ര തൊഴിലാളി സംഘടനക്ക് നേതൃത്വം നൽകുന്ന അഹമ്മദ് കുട്ടി ഉണ്ണികുളം ചന്ദ്രികയുടെ മുൻ പത്രാധിപരും ചരിത്ര, പഠന ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി നെല്യാടികടവ് പെരുങ്കുനി ശോഭ അന്തരിച്ചു

Next Story

കോഴിക്കോട് ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 10-03-25 തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

Latest from Local News

ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

കൊടുവള്ളി: കരുവൻപൊയിൽ സ്നേഹക്കൂട് റസിഡൻസിന്റെ നേതൃത്വത്തിൽ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു.കേരള സ്റ്റേറ്റ് മിനറൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് ചെയർമാൻ വായോളി മുഹമ്മദ്

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കൊടുവള്ളി: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊടുവള്ളി വാവാട് മാട്ടാപ്പൊയിൽ കെ.കെ.രതീഷ് (44) ആണ് മരിച്ചത്. പനിയെ തുടർന്ന് കഴിഞ്ഞ