വിശുദ്ധി ആർജ്ജിക്കുക എന്നത് എളുപ്പമായ ഒരു കാര്യമല്ല. അതിന് പരിത്യാഗത്തിൻ്റെ ആവശ്യമുണ്ട്. വിശുദ്ധി ആർജ്ജിക്കുന്നതിന് തടസ്സമായിട്ടുള്ള സകലതിനേയും വിശുദ്ധിക്കു വേണ്ടി ഉപേക്ഷിക്കുക എന്നുള്ളതാണ് ആ പരിത്യാഗം. ചിലത് നേടാൻ വേണ്ടി മറ്റു ചിലതിനെ വിട്ടു കളയുക എന്നത് പ്രകൃതിയുടെ തത്വമാണ്. മറ്റെല്ലാ കാര്യത്തിലെന്ന പോലെ വിശുദ്ധിയുടെ കാര്യത്തിലും ആ പ്രകൃതി തത്വം ബാധകമാണ്. ഒരുവന് സ്വയം ഉപേക്ഷിക്കാനുള്ള കാര്യങ്ങളിലൊന്ന് ചീത്ത സ്വഭാവമാണ്. വിശുദ്ധിയുടെ വഴിയിലേക്ക് വരണമെങ്കിൽ അത്തരം സ്വഭാവങ്ങളിൽ നിന്ന് പുർണ്ണമായും വിട്ടു നിൽക്കേണ്ടതുണ്ട്. അമിതഭാഷണം ,ഏഷണി ,പരദൂഷണം ,ധൂർത്ത് ,പൊങ്ങച്ചം ,അഹങ്കാരം വെറുപ്പ് ,വിദ്വേഷം എന്നിങ്ങനെയുള്ള ദുസ്വഭാവങ്ങളിൽ നിന്ന് സ്വയം മാറി നിൽക്കാൻ കഴിയുമ്പോളാണ് ഒരാൾക്ക് വിശുദ്ധിയുടെ മാർഗ്ഗത്തിൽ എത്താൻ സാധിക്കുക. സുക്ഷ്മതയുള്ള ജീവിതം നയിക്കുന്നതിനു വേണ്ടിയാണ് നോമ്പ് നമ്മെ പാകപ്പെടുത്തന്നത്. സത്യവിശ്വാസികളെ നിങ്ങൾക്ക് മുമ്പുള്ളവർക്ക് നിർബന്ധമാക്കിയതുപോലെ നിങ്ങൾക്കും വ്രതാനുഷ്ഠാനം നിർബന്ധമാക്കിയിരിക്കുന്നു. നിങ്ങൾ സൂക്ഷമത പാലിക്കുന്നവരായേക്കാം.(അൽബഖറ – 183)
Latest from Local News
ചെങ്ങോട്ടുകാവ്, മേലൂർ, ചെറുത്തോട്ടത്തിൽ ദാമോദരൻ (76) അന്തരിച്ചു. ഭാര്യ: ലീല. മക്കൾ: ലിനിഷ, ലിദിഷ്. മരുമക്കൾ: ബിനു എൻ. കെ, ഷിഭിലി.
നഗരസഭയിലെ സംവരണ വാര്ഡുകള് നറുക്കെടുത്തു. പട്ടികജാതി സ്ത്രീ സംവരണം: വാര്ഡ് 10 പാവുവയല്, വാര്ഡ് 27 കണയങ്കോട്. പട്ടികജാതി സംവരണം: വാര്ഡ്
പൂക്കാട്(കാഞ്ഞിലശേരി): വെട്ടുകാട്ടുകുനി മാധവി (93) അന്തരിച്ചു. ഭർത്താവ് പരേതനായ രാമൻ. മക്കൾ: ഭാസ്കരൻ വി.കെ, ദാസൻ വി.കെ , ശാരദ മരുമക്കൾ:
സാമൂഹ്യ ഐക്യദാർഡ്യ പക്ഷാചരണത്തിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭ പട്ടികജാതി വികസന ഓഫീസ് ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു. കുറുവങ്ങാട് ഐ.ടി.ഐ യിൽ
കൊയിലാണ്ടി കോടതിയിലെ പ്രമുഖ അഭിഭാഷകനും നിയമപണ്ഡിതനുമായിരുന്ന പരേതനായ കെ. എൻ. ബാലസുബ്രഹ്മണ്യൻ അവർകളുടെ ഫോട്ടോ അനാച്ഛാദന കർമ്മം ഒക്ടോബർ 24ന് വെള്ളിയാഴ്ച