പരിശുദ്ധ പ്രവാചകൻ ഏറ്റവും നല്ല സ്വഭാവ ഗുണമുള്ള വ്യക്തിയായിരുന്നു. ശത്രുക്കൾ പോലും അത് അംഗീകരിച്ചിരുന്നു. നിങ്ങളിൽ ഏറ്റവും ഉത്തമൻ ജനങ്ങളോട് നല്ല രീതിയിൽ പ്രവർത്തിക്കുന്നവനാണെന്ന് പ്രവാചകൻ തന്റെ അനുയായികളോട് ഉപദേശിച്ചിരുന്നു. പ്രവാചകന് ഒരുപാട് കാലം സേവനം ചെയ്ത പേഴ്സണൽ സെക്രട്ടറി അനസ്(റ ) നോട് പ്രവാചകന്റെ സ്വഭാവത്തെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു. പ്രവാചകൻ എന്നോട് സൗമ്യമായിട്ട് മാത്രമാണ് പെരുമാറിയിട്ടുള്ളൂ ഒരിക്കലും മുഖം കറുപ്പിച്ച് സംസാരിക്കുകയോ പ്രവർത്തിക്കുകയോ ചെയ്തിട്ടില്ല. നല്ല ജീവിത ചര്യക്കും സ്വഭാവ ഗുണത്തിനും പ്രവാചകനെ മാതൃകയാക്കുക.
സിദ്ധീഖ് അലി എ.
പ്രിൻസിപ്പാൾ
ഐസിഎസ് സെക്കൻഡറി സ്കൂൾ,
കൊയിലാണ്ടി.