മയക്കുമരുന്ന് കേസുകളിൽ പ്രതികൾക്ക് നേരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അവരെ ജയിലിലടയ്ക്കണമെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ .ഡോ.വി.എൻ. സന്തോഷ്‌കുമാർ അഭിപ്രായപ്പെട്ടു. നാഷണൽ ഹ്യൂമൻ റൈറ്റ്സ് ആൻഡ് ആന്റി കറപ്ക്ഷൻ ഫോഴ്‌സിന്റെ വനിത ദിന പരിപാടിയിൽ കുടുംബം സമൂഹം ജീവിതം, എന്ന വിഷയം സെമിനാറിൽ അവതരിപ്പിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വനിത ദിന പരിപാടികൾ കുന്ന മംഗലം എക്സൈസ് ഇൻസ്പെക്ടർ നിശിൽ കുമാർ ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നാടിന്റെ നാനാഭാഗങ്ങളിലും വ്യാപിപ്പിക്കേണ്ടുന്നതിന്റെ ആവശ്യകതയെ കുറിച്ച് എല്ലാവരും ബോധവാന്മാരാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പരിപാടിയിൽ പ്രീതി.എസ്. അധ്യക്ഷയായിരുന്നു.ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിൽ കഴിവു തെളിയിച്ച ശ്രദ്ധ,, വൈഗ, അനാമിക, പത്മാവതി, ആരതി, ആവണി, ഓട്ടോ ഡ്രൈവർ ഷൈനി, എന്നിവരെ പരിപാടിയിൽ അനുമോദിച്ചു.റീജ എംപി, നിഷിന്ത് കുമാർ, പുഷ്പലത, വത്സല എൻ. കെ. സി.ഡി.എസ്സ്. ചെയർപേഴ്സൺ പ്രസന്ന, ഷൈജ വളപ്പിൽ, ഷാജി പി. കെ.തുടങ്ങിയവർ സംസാരിച്ചു.
Latest from Local News
കൊയിലാണ്ടി: മാഹിയിൽ നിന്ന് സ്കൂട്ടറിൽ മദ്യം കടത്തുകയായിരുന്ന ഉത്തർ പ്രദേശ് സ്വദേശിയെ വടകര എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 27 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ന്യൂറോ സർജൻ ഡോ:രാധാകൃഷ്ണൻ 4.00 PM
കൊയിലാണ്ടി: റവന്യൂ ജില്ലാ കലോത്സവം നടക്കുന്നതിനാൽ ഉപജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചതായി ഡി.ഡി.ഇ അറിയിച്ചു. നവംബർ 28 വരെ അഞ്ചുദിവസങ്ങളിലായി
കൊയിലാണ്ടി: ചേലിയ ശബരിമല അയ്യപ്പ സേവാ സമാജം മണ്ഡലകാല ദേശവിളക്ക് മഹോത്സവത്തിന് നവംബര്‍ 27ന് തുടക്കമാകും. രാവിലെ ഗണപതിഹോമം,ലളിതാ സഹസ്രനാമാര്‍ച്ചന. വൈകിട്ട്
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക സംഗീതോത്സവം നവംബര്‍ 27 മുതല്‍ ഡിസംബര്‍ നാല് വരെ ആഘോഷിക്കും. 27ന് വൈകീട്ട് അഞ്ച്







