കൊടുവള്ളി: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊടുവള്ളി വാവാട് മാട്ടാപ്പൊയിൽ കെ.കെ.രതീഷ് (44) ആണ് മരിച്ചത്.
പനിയെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സതേടിയിരുന്നു.എന്നാൽ, മഞ്ഞപ്പിത്തം ബാധിച്ചത് തിരിച്ചറിഞ്ഞില്ല. പിന്നീട് കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. ഞായറാഴ്ച രാവിലെ മരണപ്പെട്ടു.
21/6-ൽ (പെരുമ്പള്ളി) റേഷൻ വ്യാപാരിയായിരുന്നു.വാവാട് ഈസ്റ്റ് മുന്നാം വാർഡ് കോൺഗ്രസ്
പ്രസിഡന്റായിരുന്നു.അച്ഛൻ: പരേതനായ കെ.കെ.രാമൂട്ടി. അമ്മ: സുമതി. സഹോദരങ്ങൾ: കെ.കെ. മനോജ്, പരേതയായ വിദ്യ. സഞ്ചയനം വ്യാഴാഴ്ച.
