ചേമഞ്ചേരി : പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷൻ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ കണ്ണൻ കടവ് ക്രസന്റ് ഹാളിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാദിനാചരണം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബു രാജ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബ്ലോക്ക് മെമ്പർ എംപി. മൊയ്‌തീൻ കോയ അധ്യക്ഷത വഹിച്ചു. യുവ എഴുത്തുകാരി ശരീഫ താവണ്ടിയെയും വാർഡിലെ പ്രായം കൂടിയ തൊഴിൽ ഉറപ്പ് തൊഴിലാളികളായ പി പി സുകുമാരി, പിപി. കാഞ്ചന എന്നിവരെയും ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ റസീന ഷാഫി ആദരിച്ചു.ടി വി. ചന്ദ്രഹസൻ, വാർഡ് കൺവീനർ എ ടി. ബിജു, എന്നിവർ പ്രസംഗിച്ചു. വാർഡ് എഡി എസ് മെമ്പർ തസ്‌ലീന കബീർ സ്വാഗതാവും ആശാവർക്കർ ബിന്ദു എ ടി നന്ദിയും പറഞ്ഞു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 26 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. നെഫ്രോളജി വിഭാഗം ഡോ :
പയ്യോളി മുൻസിപ്പാലിറ്റി എൽ ഡി ഫ് കമ്മിറ്റി ഓഫീസ് സി പി ഐ എം ജില്ലാ സെക്രട്ടറി എം . മെഹബൂബ്
ഹയർസെക്കൻഡറി സ്കൂളുകളിൽ അധ്യാപക തസ്തികകൾ വെട്ടിക്കുറക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് എച്ച് എസ് എസ് ടി എ കൊയിലാണ്ടി മേഖല സമ്മേളനം ആവശ്യപ്പെട്ടു.
കൊയിലാണ്ടി: അടിയന്തിര അറ്റകുറ്റ പണികൾക്കായി കൊല്ലം റെയിൽവേ ഗേറ്റ് നവംബർ 26 മുതൽ 29 വരെ അടച്ചിടുമെന്ന് റെയിൽവേ സെക്ഷൻ എഞ്ചിനിയർ
കോഴിക്കോട് റവന്യൂജില്ല സ്കൂള് കലോത്സവത്തില് പങ്കെടുക്കാന് എത്തുന്ന മത്സരാർത്ഥികളെ വേദികളിലും ഭക്ഷണശാലകളിലും എത്തിക്കാന് കലോത്സവ വണ്ടികള് തയ്യാര്. നാല് ബസ്സുകളും കൊയിലാണ്ടി







