മേപ്പയൂർ: ജനകീയ സമരം നടത്തുന്നവരെ പോലീസ് ഭീകരവാദികളെപ്പോലെ നേരിടുന്നത് നോക്കി നിൽക്കില്ലെന്ന് ഷാഫി പറമ്പിൽ എം.പി, കരിങ്കൽ ഖനന നീക്കം നടക്കുന്ന കീഴ്പയൂരിലെ ജമ്യം പാറയ്ക്ക് സമീപമുള്ള സമരപന്തൽ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം, പോലീസ് പോലീസിൻ്റെ ജോലിയാന്ന് ചെയ്യേണ്ടതെന്നും അല്ലാതെ ക്വാറി മാഫിയയുടെ കൂലിക്കാരാവരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.ജനകീയ സമരത്തെ ഭീഷണിപ്പെടുത്തിയും പ്രായപൂർത്തിയാവാത്ത കുട്ടികളെ പിടിച്ച് കൊണ്ട്പോയി തിണ്ണമിടുക്ക് കാണിച്ചു സമരങ്ങളെ അവസാനിപ്പിച്ച് കളയാമെന്ന് കരുതരുതെന്നും അദ്ദേഹം പോലീസിന് മുന്നറിയിപ്പ് നൽകി ,സമരസമിതി പ്രവർത്തകരുടെ വീടുകളിൽ അർദ്ധരാത്രിയുള്ള പോലീസ് പരിശോധനയും അവരുടെ വാഹനങ്ങൾ തല്ലിതകർക്കുന്നതും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു ,ജില്ലാ പഞ്ചായത്തംഗം വി.പി ദുൽഖിഫിൽ ,കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് കെ.പി രാമചന്ദ്രൻ, കോൺഗ്രസ്സ് മണ്ഢലം പ്രസിഡൻറ് പി.കെ അനീഷ് ,ചെറുവണ്ണൂർ പഞ്ചായത്ത് പ്രസിഡൻ്റ് എൻ.ടി ഷിജിത്ത് ,കോൺഗ്രസ്സ് മണ്ഢലം വൈസ് പ്രസിഡൻറ് എടയിലാട്ട് ഉണ്ണികൃഷ്ണൻ എന്നിവർക്കൊപ്പമാണ് എം.പി പുറക്കാമല സംരക്ഷണ സമിതിയുടെ സമരപന്തൽ സന്ദർശിച്ചത്
Latest from Local News
കൊയിലാണ്ടി: പന്തലായനി തയ്യിൽ രാമപുരത്ത് സന്തോഷ് കുമാര് (69) അന്തരിച്ചു. കൊയിലാണ്ടി തയ്യിൽ സ്റ്റോർ ഉടമയായിരുന്നു. സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 9
ആശാവർക്കർമാരുടെ അവകാശ സംരക്ഷണം ഉറപ്പ് വരുത്താൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി മുനീർ എരവത്ത് ആവശ്യപ്പെട്ടു. എല്ലാ
വടകര ജെ ടി റോഡിൽ പരിഷ്കരണ പ്രവർത്തികൾ പൂർത്തിയായിട്ടും ടാറിങ് ജോലി ആരംഭിക്കാത്തത് ദുരിതമാവുന്നു. റോഡിന് ഇരുഭാഗത്തും, കുറുകെയുമുള്ള ഓവു ചാൽ
കുറ്റ്യാടി ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള നടുപ്പൊയിൽ സ്ഥിതി ചെയ്യുന്ന ബഡ്സ് സ്കൂളിന് വടകര എം.പി ഷാഫി പറമ്പിലിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും
കൊയിലാണ്ടി: പിഷാരികാവ് ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് കോടികൾ ചിലവഴിച്ച് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ നേതൃത്വം നൽകുന്ന മലബാർ ദേവസ്വം ബോർഡ് അസിസ്റ്റൻ്റ് കമ്മീഷണർ