കൊയിലാണ്ടി നഗരസഭ ഓഫീസ് കം ഷോപ്പിംഗ് കോംപ്ലക്സ് പൂർത്തീകരണത്തിലേക്ക്

1994 രൂപീകൃതമായ കൊയിലാണ്ടി നഗരസഭയുടെ സ്വപ്ന പദ്ധതികളില്‍ ഒന്നായ ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടത്തിന്‍റെ നിര്‍മ്മാണം അന്തിമ ഘട്ടത്തിലേക്ക് . നഗരത്തിന്‍റെ മുഖഛായ മാറുന്ന തരത്തില്‍ ആധുനിക സജീകരണങ്ങളോട് കൂടിയ കെട്ടിടസമുച്ചയം 21 കോടി രൂപ ചെലവിൽ 63,000 സ്ക്വയർ ഫീറ്റിൽ ആറ് നിലകളായാണ് നിർമ്മിച്ചിട്ടൂള്ളത്. കോഴിക്കോട് എൻഐടിയാണ് കെട്ടിടത്തിന്റെ ആർക്കിടെക്ച്ചർ ഡിസൈൻ ചെയത് പ്രവൃത്തി മോണിറ്റർ ചെയ്യുന്നത്. മഞ്ചേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന നിർമ്മാൺ കൺസ്ട്രക്ഷനാണ് നിർമ്മാണ പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നത്.

കെട്ടിടത്തില്‍ ഷോപ്പിംഗ് മാൾ, ജ്വല്ലറികൾ, ഹൈപ്പർ മാർക്കറ്റ് ബ്രാൻഡഡ് ഫാഷൻ ഷോപ്പുകൾ, കോൺഫറൻസ് ഹാൾ, മള്‍ട്ടി പ്ലക്സ് തിയ്യേറ്റര്‍, ഫുഡ് കോര്‍ട്ട്, കടലിലേക്ക് കാഴ്ചയുള്ള സീ വ്യൂ റൂഫ് ടോപ്പ്, ചിൽഡ്രൻ ഫൺ ഏരിയ എന്നിവയ്ക്ക് ആവശ്യമായ സ്ഥല സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. താഴത്തെ നിലയിൽ നൂറു കാറുകൾക്കും 300 ബൈക്കുകൾക്കും പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടത്തിന്‍റെ ഉദ്ഘാടനം 2025 സെപ്തംബര്‍ മാസത്തില്‍ നടത്തുന്നതിനാണ് നഗരസഭ ഉദ്ദേശിക്കുന്നത്. നഗരസഭയുടെ ഈ ഉദ്യമത്തിന് എല്ലാവരുടെയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് നഗരസഭ ചെയർപേഴ്സൺ കെപി സുധ അഭ്യര്‍ത്ഥിച്ചു.. ഷോപ്പിഗ് കോംപ്ലക്സിന്റെ ലേലം മാർച്ച് 12, 13 തിയ്യതികളിൽ നഗര ഹൃദയത്തിലെ ഷോപ്പിംഗ്‌ കോംപ്ലക്സ് പരിസരത്ത് നടക്കുമെന്ന് വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ അറിയിച്ചു

Leave a Reply

Your email address will not be published.

Previous Story

കൊല്ലം കുന്ന്യോറമലയിൽ ഒ.പി നാണു അന്തരിച്ചു

Next Story

ജനകീയ സമരത്തെ ഭീകരവാദികളെപ്പോലെ നേരിടുന്നത് നോക്കി നിൽക്കില്ല – ഷാഫി പറമ്പിൽ എം.പി

Latest from Local News

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് വാർഷിക സമ്മേളനം നടത്തി

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് വാർഷിക സമ്മേളനം നടത്തി. പയ്യോളി സബ് ട്രഷറി കെട്ടിട നിർമ്മാണം എത്രയും

കേന്ദ്ര ബജറ്റിൽ അവഗണന ; നാളെ കേരളത്തിൽ കരിദിനം ആചരിക്കാൻ സിപിഐ എം

തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണന ആരോപിച്ച് സിപിഎം പ്രതിഷേധത്തിലേക്ക്. നാളെ കരിദിനം ആചരിക്കാനാണ് പാർട്ടി തീരുമാനം. ബൂത്ത് അടിസ്ഥാനത്തിൽ കരിങ്കൊടി

കെ. എസ്. കെ. ടി. യു. ചേമഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റോഫീസ് ധർണ്ണ നടത്തി

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തകർത്ത ബി.ജെ.പി. സർക്കാരിൻ്റെ ജനവിരുദ്ധ നയത്തിനെതിരെ കെ. എസ്. കെ. ടി. യു. ചേമഞ്ചേരി പഞ്ചായത്ത്

പെരുവട്ടൂർ എൽ.പി സ്കൂളിലെ ജെ.ആർ.സി കേഡറ്റുകൾ നെസ്റ്റ് (നിയാർക്ക്) സന്ദർശിച്ചു

സാമൂഹ്യ സേവന മനോഭാവം വളർത്തുന്നതിന്റെ ഭാഗമായി പെരുവട്ടൂർ എൽ.പി സ്കൂളിലെ ജെ.ആർ.സി കേഡറ്റുകൾ നെസ്റ്റ് (നിയാർക്ക്) എന്ന പ്രത്യേക പരിചരണം ആവശ്യമായ