വടകരയിൽ ഉപ്പ് വെള്ളം വിതരണം യുഡിഎഫ് – ആർഎംപിഐ വാട്ടർ അതോറിറ്റി ഇ.ഇ.യെ ഉപരോധിച്ചു

വടകര മുനിസിപ്പാലിറ്റി കുരിയാടി, ആവിക്കൽ, താഴെ അങ്ങാടിയിലെ മുകച്ചേരി, പാണ്ടികശാല, വലിയവളപ്പ്, കസ്റ്റംസ് റോഡ്, മുക്കോല, കൊയിലാണ്ടി വളപ്പ്, പുറങ്കര, പാക്കയിൽ, അഴിത്തല, കറുകയിൽ, ചീനം വീട് ഭാഗങ്ങളിൽ വാട്ടർ അതോറിറ്റി വിതരണം ചെയ്യുന്നത് ഉപ്പ് വെള്ളമാണ്. വർഷങ്ങളായി വേനൽക്കാലത്ത് ഈ പ്രവണത തുടരുകയാണ്. ജനപ്രതിനിധികളും വിവിധ പാർട്ടികളും നിരന്തരം പ്രതിഷേധ സമരങ്ങൾ സംഘടിപ്പിച്ചെങ്കിലും യാതൊരു പരിഹാര നടപടിയും ഉണ്ടായിട്ടില്ലാത്ത സാഹചര്യത്തിൽ വടകര മുനിസിപ്പൽ യു.ഡി.എഫ്, ആർ.എം.പി. ഐ. വടകര വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനിയരെ ഉപരോധിച്ചു.

Leave a Reply

Your email address will not be published.