പൊതുജനങ്ങളുടെ ജീവനും വസ്തുവകകൾക്കും കൃഷിക്കും സ്വൈര്യ ജീവിതത്തിനും ഭീഷണിയാകുന്ന പന്നികളെ കൊന്നൊടുക്കുന്നവർക്ക് നൽകുന്ന ഹോണറേറിയം വർദ്ധിപ്പിച്ചു

പൊതുജനങ്ങളുടെ ജീവനും വസ്തുവകകൾക്കും കൃഷിക്കും സ്വൈര്യ ജീവിതത്തിനും ഭീഷണിയാകുന്ന പന്നികളെ കൊന്നൊടുക്കുന്നവർക്ക് നൽകുന്ന ഹോണറേറിയം വർദ്ധിപ്പിച്ചു. പന്നികളെ കൊല്ലാൻ അംഗീകാരമുള്ള ഷൂട്ടർമാർക്ക് അവയെ വെടിവെച്ച് കൊലപ്പെടുത്തിയാൽ 1500 രൂപ നിരക്കിൽ ഹോണറേറിയയവും ചത്ത മൃഗങ്ങളെ സംസ്കരിക്കുന്നതിന് 2000 രൂപയും ചെലവഴിക്കാം.

പന്നികളെ കൊലപ്പെട്ടുത്താൻ അംഗീകൃത ഷൂട്ടർമാർരെയാണ് പഞ്ചായത്തുകൾ ചുമതലപ്പെടുത്തിയിരിക്കുന്നത്. ചത്ത ജന്തുക്കളെ സംസ്കരിക്കുന്നതിനുള്ള തുകയും ഷൂട്ടർമാർക്കുള്ള ഹോണറേറിയവും പഞ്ചായത്തുകളുടെ ഫണ്ടിൽ നിന്നാണ് നൽകിപോന്നിരുന്നത്. 

സംസ്ഥാന സവിശേഷ ദുരന്തമായി മനുഷ്യ- വന്യജീവി സംഘർഷം ഉൾപ്പെടുത്തിയ സാഹചര്യത്തിൽ ഇത്തരം പ്രതിരോധ നടപടികൾക്ക് വേണ്ടിവരുന്ന തുക സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് ചിലവഴിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം തുക എസ് ഡി. ആർ എഫ് ഫണ്ടിൽ നിന്ന് പഞ്ചായത്തുകൾക്ക് അനുവദിക്കാൻ തീരുമാനമായത്.

Leave a Reply

Your email address will not be published.

Previous Story

പ്ലസ് വൺ വിദ്യാർത്ഥിനികളെ നാടുവിടാൻ സഹായിച്ച റഹീം അസ്‍ലം പൊലീസ് കസ്റ്റഡിയിൽ

Next Story

ഓമശ്ശേരി പെരുവല്ലി അങ്ങാടിക്ക് സമീപത്ത് പട്ടാപ്പകൽ കുരുമുളക് മോഷണം

Latest from Main News

സംസ്ഥാനത്ത് ഈ വർഷത്തെ എസ്എസ്എൽസി പരീഷാ ഫലം മെയ് എട്ടിന് പ്രഖ്യാപിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷത്തെ എസ്എസ്എൽസി പരീഷാ ഫലം മെയ് എട്ടിന് പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.അതേസമയം, വിദ്യാർഥികളുടെ

കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി. ജെ. റോയിക്ക് ആദരാഞ്ജലി അർപ്പിച്ചു നിരവധി പേർ ; സംസ്കാരം വൈകിട്ട്

കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി. ജെ. റോയിക്ക് നിരവധി പേർ ആദരാഞ്ജലി അർപ്പിച്ചു. ബനാർഗട്ടയിലെ റിസോർട്ടിൽ പൊതുദർശനം തുടരുകയാണ്. സംസ്കാരം വൈകിട്ടാണ്

അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം സൗദി എയർലൈൻസ് വിമാനം കരിപ്പൂരിലെത്തി

കോഴിക്കോട്: അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം സൗദി എയർലൈൻസ് വിമാനം കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. രാവിലെ 8.15ഓടെയാണ് വിമാനം ഇറങ്ങിയത്. നിശ്ചയിച്ച

വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില വർധിച്ചു; ഗാർഹിക സിലിണ്ടറിന് മാറ്റമില്ല

വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും ഉയർന്നു. 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് 49 രൂപയുടെ വർധനയാണ്